12 രൂപക്ക് കുടിവെള്ളം വില്‍ക്കാനുള്ള തീരുമാനം അട്ടിമറിക്കുന്നു
കൊല്ലം: സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപക്ക് വില്‍ക്കാനുള്ള തീരുമാനം വന്‍കിട കമ്പനികളും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുന്നു. എം.ആര്‍.പി 20 എന്ന് രേഖപ്പെടുത്താത്ത കമ്പനികളുടെ വെള്ളം വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല.
ഏപ്രില്‍ രണ്ടുമുതല്‍ കേരളത്തില്‍ കുപ്പിവെള്ളം ലിറ്ററിന് 12 രൂപക്ക് ലഭിക്കുമെന്നായിരുന്നു ഒരു വിഭാഗം കമ്പനികളുടെ വാഗ്ദാനം. ഇപ്പോഴും ഭൂരിഭാഗം കടകളിലും 20 രൂപയുടെ കുടിവെള്ള കുപ്പികള്‍ തന്നെയാണ് ലഭിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 104 കമ്പനികളും ഒരുമിച്ച് ചേര്‍ന്നായിരുന്നു വില്‍പന തുക 12 ആക്കി കുറച്ച് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം പുതിയ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുകയും ചെയ്തു. വിതരണക്കാര്‍ക്ക് ലിറ്ററിന്റെ കുപ്പി എട്ട് രൂപ 33 പൈസക്ക് നല്‍കും. രണ്ട് ലിറ്ററിന് 16 രൂപ 66 പൈസക്കും അര ലിറ്ററിന്റെ കുപ്പി ആറ് രൂപക്കുമാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. കെ.ബി.ഡബ്ല്യു.എ എന്ന സംഘടനയ്ക്ക് കീഴിലല്ലാത്ത ആറ് വന്‍കിട കമ്പനികളുടെ വെള്ളവും കേരള വിപണിയില്‍ വില്‍ക്കുന്നുണ്ട്. കൂടുതല്‍ ലാഭം ലഭിക്കാന്‍ ഈ കമ്പനികളുടെ വെള്ളം മാത്രമാണ് വ്യാപാരികള്‍ എടുക്കാന്‍ തയാറാകുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കടയില്‍ എത്തുന്നവര്‍ നിരന്തരം 12 രൂപയുടെ വെള്ളം ആവശ്യപ്പെടാത്ത സ്ഥിതിക്ക് ഇതിനു മാറ്റമുണ്ടാകില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
12 രൂപക്ക് കുപ്പിവെള്ളം ഇവിടെയുണ്ട്
കണ്ണൂര്‍: പന്ത്രണ്ട് രൂപയുടെ കുപ്പിവെള്ളം എവിടെയെന്ന ജനങ്ങളുടെ ചോദ്യത്തി നുത്തരമാണ് പയ്യാമ്പലത്തെ ഉസ്മാനി ക്കയുടെ കട. ടൂറിസ്റ്റ് കേന്ദ്രമായ പയ്യാമ്പലത്തെ കച്ച് കടയിലാണ് സഞ്ചാരികള്‍ക്ക് ദാഹമകറ്റാന്‍ ഉസ്മാനിക്ക 12 രൂപയുടെ കുപ്പിവെള്ളം എന്ന് ബോര്‍ഡ് തൂക്കി കച്ചവടം ആരംഭിച്ചത്. ചുട്ടുപൊള്ളുന്ന വേനലിലും വന്‍കിട കുടിവെള്ള കമ്പനികള്‍ ഇതുവരെ കുപ്പിവെള്ളത്തിന്റെ വില കുറക്കാന്‍ തയാറായിരുന്നില്ല.
എന്നാല്‍ 12 രൂപക്ക് കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനിയുടെ വെള്ളമാണ് ഉസ്മാനിക്ക കടയിലെത്തിച്ചത്. വാള്‍മോറാ എന്ന കമ്പനിയുടെ കുപ്പിവെള്ളമാണ് ഉസ്മാനിക്കയുടെ കടയിലിപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."