ബഹ്റൈനില്‍ കടല്ചെളിയില് താഴ്ന്നുപോയ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മനാമ: ബഹ്റൈനില്‍ മല്‍സ്യ ബന്ധനം കഴിഞ്ഞു വരുന്നതിനിടെ കടലിലെ ചെളിയില്‍ താഴ്ന്നുപോയി മരിച്ച മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സൂസയ് സന്ത്യാഗു കിര്‍വിന്‍(29) ന്റെ മൃതദേഹമാണ് മുഹറഖിലെ ഫിഷിങ് ഹാര്‍ബറിന് സമീപം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മല്‍സ്യ ബന്ധനത്തിനു പോയി തിരിച്ചുവന്ന ശേഷം തീരത്തോട് ചേര്‍ത്തി ബന്ധിച്ചിരുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ബോട്ടിനു സമീപത്തേക്ക് നീന്തി പ്പോയതായിരുന്നു.
പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിനൊപ്പം സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസം ബോട്ടിനു സമീപം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ചെളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍നടപടികള്‍ക്കായി മൃതദേഹം പൊലിസ് ഏറ്റെടുത്തു. 2017 ജനുവരിയിലാണ് മല്‍സ്യത്തൊഴിലാളിയായി സൂസയ് ബഹ്റൈനിലെത്തിയത്.
ഫൈസല്‍ മുഹമ്മദ് മുഹമ്മദ് അല്‍ നുഐമ കമ്പനിയുടെ കീഴിലാണ് ജോലിചെയ്തിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."