ഇത്തിത്താനം ഇളംകാവ് ദേവിക്ഷേത്രത്തില്‍ ഗജമേള 23ന്
ചങ്ങനാശേരി: ഇത്തിത്താനം ഇളംകാവ് ദേവിക്ഷേത്രത്തിലെ ഉത്സവം 15ന് കൊടിയേറും. പ്രസിദ്ധമായ ഇത്തിത്താനം ഗജമേള 23ന് നടക്കും 24നാണ് ആറാട്ട്.
15ന് രാവിലെ ഒന്‍പതിനു സംഗീതോത്സവം, 9.30നും 10.30നും മധ്യേ ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. വൈകിട്ട് 5.30ന് അനുമോദന സമ്മേളനം, ഏഴിന് സംഗീത സദസ്സ്, 9.30ന് ന്യത്തമാധുരി, 11ന് കളമെഴുത്തും പാട്ടും, എതിരേല്‍പ്പ്, 11.30ന് ഇരട്ട തൂക്കം, നടയില്‍ തൂക്കം. 16ന് വൈകിട്ട് ആറിന് ന്യത്തസന്ധ്യ, ഏഴിന് കരോക്കെ ഗാനമേള, 9.30ന് തിരുവാതിര, 11ന് കളമെഴുത്തും പാട്ടും, എതിരേല്‍പ്പ്, 11.30ന് ഇരട്ട തൂക്കം.
17ന് വൈകിട്ട് ഏഴിന് തോല്‍പ്പാവക്കൂത്ത്, 8.30ന് സംഗിതസദസ്സ്, 11ന് കളമെഴുത്തും പാട്ടും, എതിരേല്‍പ്പ്, 11.30ന് ഇരട്ട തൂക്കം, നടയില്‍ തൂക്കം. 18ന് രാവിലെ 10.30ന് ഉത്സവബലി ചടങ്ങുകള്‍ക്കു തുടക്കം, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ആറിന് ഈശ്വര നാമഘോഷം, എട്ടിന് നടനരസം, ഒന്‍പതിന് ന്യത്തന്യത്യങ്ങള്‍, 11ന് കളമെഴുത്തും പാട്ടും, എതിരേല്‍പ്പ്, 11.30ന് ഇരട്ടത്തൂക്കം.19ന് വൈകിട്ട് 6.45ന് മേജര്‍സെറ്റ് കഥകളി-കര്‍ണശപഥം, 11ന് കളമെഴുത്തും പാട്ടും, എതിരേല്‍പ്പ്. 20ന് രാവിലെ 10.30ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ആറിന് ഭക്തിഗാനാമ്യതം, എട്ടിന് സംഗീതസദസ്സ്, 11ന് കളമെഴുത്തും പാട്ടും എതിരേല്‍പ്പ്.
21ന് വൈകിട്ട് അഞ്ചിന് സേവ, എട്ടിന് നാടകം കരിങ്കുട്ടി, 11ന് കളമെഴുത്തും പാട്ടും എതിരേല്‍പ്പ്.22ന് രാവിലെ 7.30ന് കാഴ്ചശ്രീബലി, ഒന്നിന് ഉത്സവബലി ദര്‍ശനം, അന്നദാനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏട്ടിന് ലാസ്യതരംഗിണി, 9.30ന് ന്യത്തന്യത്യങ്ങള്‍, 10.30ന് കാവടി വിളക്ക്, 11ന് കളമെഴുത്തും പാട്ടും.
പള്ളിവേട്ട ദിവസമായ 23ന് രാവിലെ 7.30ന് മുതല്‍ കാഴ്ചശ്രീബലി, ഒന്‍പതിന് കാവടി പുറപ്പാട്, 10.30ന് കാവടി അഭിഷേകം, കുംഭകുടം എഴുന്നള്ളിപ്പ്, 11ന് കുംഭകുടം അഭിഷേകം, 1.30ന് സംഗീതലയതരംഗം, വൈകിട്ട് നാലിനു പ്രസിദ്ധമായ ഇത്തിത്താനം ഗജമേള, അഞ്ചിന് കാഴ്ചശ്രീബലി, വേലകളി,ആറിനു സേവ, ദീപാരാധന, തുടര്‍ന്ന് പഴുവില്‍ രഘുമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11ന് പുലവ്യത്തംകളി, 12ന് പള്ളിവേട്ട, കളമെഴുത്തും പാട്ടും എതിരേല്‍പ്പ്.
ആറാട്ട് ദിവസമായ 24ന് രാവിലെ ഏഴിന് ക്ഷേത്രചടങ്ങുകള്‍, 10ന് ആയില്യം പൂജ, വൈകിട്ട് 3.30ന് ആറാട്ട് ബലി. ആറാട്ട് പുറപ്പാട്, ആറിന് ചാലച്ചിറയിലെ ആറാട്ട് കുളത്തില്‍ ആറാട്ട്, 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്, ഏഴിന് നാഗസ്വര കച്ചേരി, ഒന്‍പതിന് സംഗീതസദസ്സ്, 12ന് ആറാട്ട് സ്വീകരണം, കളമെഴുത്തും പാട്ടും, കൊടിയിറക്ക്, വലിയ കാണിക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."