വിഷു: കൂടുതല്‍ സര്‍വിസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വിഷു, അംബേദ്കര്‍ ജയന്തി അവധി ദിനങ്ങളോട് അനുബന്ധിച്ച് കെ.എസ്.ആര്.ടി.സി ഈ മാസം 11 മുതല്‍ 17 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മൈസൂരു-ബംഗളൂരു മേഖലകളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വിസുകള്‍ നടത്തും.
എപ്രില്‍ 12 മുതല്‍ 14 വരെ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 19 അധിക സര്‍വിസുകളും ഏപ്രില്‍ 15നും 16നും കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് 16 അധിക സര്‍വിസുകളുമുണ്ടാകും. കൂടാതെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏതു സമയത്തും സര്‍വിസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി ഇപ്പോള്‍ നടത്തിവരുന്ന പ്രധാന അന്തര്‍സംസ്ഥാന സര്‍വിസുകളായ ബംഗളൂരു, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വിസുകള്‍ ഈ കാലയളവില്‍ മുടങ്ങാതെ നടത്തുന്നതിന് ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."