മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി: കൊടിക്കുന്നില്‍
കൊല്ലം: ഈജിപ്റ്റില്‍ വച്ച് പക്ഷാഘാതം വന്ന് മരണമടഞ്ഞ പത്തനാപുരം താലൂക്കില്‍ പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ ചെളിക്കുഴിക്ക് സമീപം നെടിയകാല അസീസ് നാസറുദ്ദീന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീയായതായി കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഈജിപ്റ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രതിനിധി എസ്.ആര് സനില്‍ അറിയിച്ചു.
കപ്പല്‍ ജീവനക്കാരനായിരുന്ന അസ്സീസ് നാസറുദ്ദീന്‍ കൊളംമ്പോ ആസ്ഥാനമായ അല്‍ഫാര്‍ഡ് മാരിടൈം ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഈജിപ്റ്റിലെത്തിയ കപ്പലില്‍ വച്ചാണ് നാസറുദ്ദീന്‍ മരണപ്പെട്ടത്. ബന്ധുക്കല്‍ നാസറുദ്ദീന്റെ മരണം അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഈജിപ്റ്റിലെ എംബസിയുമായി ബന്ധപ്പെട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കിയതായി എം.പി അറിയിച്ചു.
നാസറുദ്ദീന്റെ മൃതദേഹം ഇന്ന് ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയില്‍ നിന്നും അബുദാബിയില്‍ എത്തിക്കും. നാളെ രാവിലെ 2.15 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 8.15 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
മൃതദേഹം എത്തുന്ന കാര്യം നാസറുദ്ദീന്റെ കുടുംബാംഗങ്ങളെ എംബസി അറിയിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയവുമായും വിദേശകാര്യ വകുപ്പ് മന്ത്രിയുമായും കൊടിക്കുന്നില്‍ സുരേഷ് എം.പി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായത്.
കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം ഷിപ്പിങ് കമ്പനിയില്‍ നിന്നും വാങ്ങി കൊടുക്കുന്നതിന് ഈജിപ്റ്റിലെ ഇന്ത്യന്‍ എംബസി വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും ശ്രമിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."