ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
കോഴിക്കോട്: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം.
കോഴിക്കോട് നഗരകേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ലെങ്കിലും പേരാമ്പ്ര, വടകര, മുക്കം, കുറ്റ്യാടി തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടച്ചിട്ടു.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കോംപ്ലക്‌സിന് മുന്നില്‍ ബസുകള്‍ തടഞ്ഞ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, ദലിത് സംഘടനാ നേതാക്കളായ രാംദാസ് വേങ്ങേരി, രമേശ് നന്മï, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം, നഈം ഗഫൂര്‍ തുടങ്ങിയവരെ പൊലിസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. പേരാമ്പ്രയിലും സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി.
സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും ഓട്ടോ-ടാക്‌സി സര്‍വിസും രാവിലെ മുതല്‍ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. വ്യാപാരി സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാല്‍ നഗരത്തില്‍ ഭൂരിഭാഗം കടകളും തുറന്നുപ്രവര്‍ത്തിച്ചു. മിഠായിത്തെരുവില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകളടപ്പിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഉള്ള്യേരിയില്‍ നാലു പേരെ അറസ്റ്റ് ചെയ്യുകയും കïാലറിയാവുന്ന 10 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം വടകരയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കോടതിയൊഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. അതിരാവിലെ ഗ്രാമീണ മേഖലയില്‍ നിന്നു സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് സി.പി.ഐ (എം.എല്‍), റെഡ് സ്റ്റാര്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍, ശ്രേയാംസ് കുമാര്‍, ആര്‍.കെ ബാബു എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ വൈകിട്ട് വിട്ടയച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സ്യമാര്‍ക്കറ്റും ബാങ്കുകളും ഉള്‍പ്പെടെ തുറന്ന സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിച്ചു. ആയഞ്ചേരി, വില്യാപ്പള്ളി, കോട്ടപ്പള്ളി, കുഞ്ഞിപ്പള്ളി, മുക്കാളി തുങ്ങിയ ടൗണുകളിലെ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."