തുറവൂര്‍ മഹാക്ഷേത്രത്തില്‍ വാട്സാപ് കൂട്ടായ്മ അന്നദാനം നടത്തി
തുറവൂര്‍: യുവാക്കളുടെ വാട്സാപ് കൂട്ടായ്മ മഹാക്ഷേത്രത്തില്‍ അന്നദാനം നടത്തി.
ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടകളും തുറവൂര്‍ മഹാക്ഷേത്രത്തില്‍ വാങ്ങി നല്‍കുന്നതിനാണ് വാട്സാപ് കൂട്ടായ്മ രൂപീകരിച്ചത്. എന്നാല്‍ ദാനങ്ങളില് മഹത്തായ അന്നദാനം നടത്തിയിട്ട് മതിയെന്ന് കൂട്ടായ്മയിലെ ഭൂരിപക്ഷ അംഗങ്ങളുടെയും തീരുമാനം.
തുടര്‍ന്ന് പതിനൊന്നായിരം രൂപ സംഘടിപ്പിക്കുകയും കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ അന്നദാനം നടത്തുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ് അന്നദാനത്തില്‍ പങ്കെടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുന്നൂറ് പേര് അംഗങ്ങളായിട്ടുള്ള കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടകളും വാങ്ങാന്‍ ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവ് വരുന്നത്.ഈ തുക സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കൂട്ടായ്മ നടത്തുന്നത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."