റേഡിയോ ജോക്കിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് അലിഭായി
തിരുവന്തപുരം: മുന്‍ റോഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ മുഖ്യ പ്രതി അലിഭായ് കുറ്റം സമ്മതിച്ചു. വിദേശത്തുള്ള നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. കുടുംബ ജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും മൊഴി.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവത്തില്‍ രാജേഷിന്റെ വനിതാ സുഹൃത്തായിരുന്ന ഖത്തറിലെ നൃത്താധ്യാപിക ഒന്നാം സാക്ഷിയാകും. ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ രാജേഷുമായി വീഡിയോ കാളിലായിരുന്നു യുവതി. തന്നെ വെട്ടരുതെന്നും കൊല്ലരുതെന്നുമുള്ള രാജേഷിന്റെ അലര്‍ച്ച കേട്ട ഇവരാണ് വിവരം രാജേഷിന്റെ പിതാവിനെയും കൂട്ടുകാരെയും അറിയിച്ചത്. മൊഴി രേഖപ്പെടുത്താന്‍ ഇവരെയും നാട്ടിലെത്തിക്കും. രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സത്താറുമായി മാസങ്ങള്‍ക്കു മുന്‍പ് ബന്ധം വേര്‍പെടുത്തിയെന്നാണ് നൃത്താധ്യാപികയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."