HOME
DETAILS
MAL
ഫോണ്‍കെണിയില്‍ അന്തിമ റിപ്പോര്‍ട്ട് ഉടനെന്ന് സര്‍ക്കാര്‍
backup
April 10 2018 | 18:04 PM
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയെന്ന കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഫോണ്‍കെണിയുമായി ബന്ധപ്പെട്ട് എ.കെ ശശീന്ദ്രനെതിരായ കേസ് തിരുവനന്തപുരം കോടതി റദ്ദാക്കിയതിനെതിരേ മഹാലക്ഷ്മി നല്കിയ ഹരജിയും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്ത്തകന് പ്രദീപ് നല്‍കിയതടക്കമുള്ള ഹരജികളും പരിഗണിക്കുന്ന ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഹരജി മെയ് 29ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."