HOME
DETAILS
MAL
ശമ്പളം മുടങ്ങിയത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം: ചെന്നിത്തല
backup
April 10 2018 | 18:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ 35 ശതമാനത്തോളം പേര്‍ക്ക് ഈ മാസം ശമ്പളം മുടങ്ങിയത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
10 ദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്കു ശമ്പളം കിട്ടാത്ത ഇതുപോലൊരു അവസ്ഥ മുന്‍പുണ്ടായിട്ടില്ല. സാങ്കേതിക കുഴപ്പമാണ് കാരണമായി പറയുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കാണിച്ച കുറുക്കുവിദ്യകളാണ് ശമ്പളം മുടങ്ങാന്‍ കാരണമായത്.
ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ ഫണ്ട് അപ്പാടെ കണ്‍സോളിഡേറ്റ് ഫണ്ടിലേക്ക് മാറ്റിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."