HOME
DETAILS

പുറ്റിങ്ങല്‍ ദുരന്തത്തിന് രണ്ടാണ്ട് ; കുറ്റപത്രം സമര്‍പ്പിക്കല്‍ ഇനിയെന്ന്?

  
backup
April 11 2018 | 02:04 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4-2

സ്വന്തം ലേഖകന്‍


കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തം നടന്നിട്ട് ഇന്നലെ രï് വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.20ന് ഉïായ ദുരന്തത്തില്‍ 110 പേര്‍ മരിച്ചതായാണ് ഔദ്യോഗികകണക്ക്. ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് രïുവര്‍മായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് ദുരന്തത്തേക്കാള്‍ വലിയ ആഘാതമാണ്.
അന്വേഷണം പൂര്‍ത്തിയായെന്ന് പൊലിസ് പറയുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ ഇപ്പോഴും സര്‍വ്വത്ര ആശയക്കുഴപ്പമാണ്. ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഗോപിനാഥന്‍ കമ്മിഷന്‍ കൊല്ലം ആശ്രാമം ഗസ്റ്റഹൗസിലും പരവുര്‍ മുന്‍സിപ്പല്‍ ഗസ്റ്റ്ഹൗസിലും വിശദമായ സിറ്റിംഗ് നടത്തിയിരുന്നു. ഇതിനിടയില്‍ കമ്മിഷന്റെ കാലാവധിയും സര്‍ക്കാര്‍ നീട്ടിക്കൊടുത്തിരുന്നു. കേസിന്റെ വിചാരണക്ക് പ്രത്യേകം കോടതി വേണമെന്ന ആവശ്യം നടപ്പാകാനാണ് സാധ്യത. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇതു സാധ്യമാകും.
ക്ഷേത്രഭാരവാഹികളും കമ്പത്തിന് കരാറെടുത്തവരും കമ്പത്തിനെത്തിയ തൊഴിലാളികളുമടക്കം കേസില്‍ പ്രതികളാണ്. 59 പ്രതികളില്‍ 37 പേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചു. 1658 സാക്ഷികളുï്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിസരത്തെ മുന്നൂറിലധികം വീടുകള്‍ക്ക് കേടുപാടുïായി. കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിക്കുകയും ആ കോണ്‍ക്രീറ്റ് കെട്ടിടം ചിതറി തെറിക്കുകയുമായിരുന്നു. വളരെയകലെ നിന്നവര്‍ക്ക് പോലും മരണം സംഭവിച്ചത് തലയില്‍ കോണ്‍ക്രീറ്റ് കഷണം വന്ന് പതിച്ചതിനാലാണ്. മരിച്ചവരില്‍ 71 പേര്‍ കൊല്ലം ജില്ലക്കാരാണ്.
തിരിച്ചറിയാനാകാത്ത വിധം ചിന്നഭിന്നമായിപോയവരെ ഡി.എന്‍.എ പരിശോധനയിലൂടെയാണ് പിന്നീട് തിരിച്ചറിഞ്ഞത്. ഒമ്പത് മണിക്കൂറിനുള്ളില്‍ 85 പോസ്റ്റുമോര്‍ട്ടം വരെയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിച്ചു. ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും വീഴ്ചകള്‍ അക്കമിട്ടുനിരത്തിയതായിരുന്നു ആ റിപ്പോര്‍ട്ട്. ചെന്നൈയിലെ എക്‌സ്‌പ്ലോസീവ് ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ.എം.കെ.യാദവായിരുന്നു അന്വേഷണസംഘത്തിന് ചുക്കാന്‍ പിടിച്ചത്.
ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയവര്‍ക്കും സാമ്പത്തിക സഹായങ്ങളും മറ്റു പ്രഖ്യാപനങ്ങളും പല കോണുകളില്‍ നിന്ന് ഉïായെങ്കിലും അത് എത്തേïവരുടെ കൈകളില്‍ എത്തിക്കാന്‍ കേരള സര്‍ക്കാരിന് മാസങ്ങളാണ് വേïിവന്നത്. മരിച്ചവര്‍ക്ക് കേരള സര്‍ക്കാര്‍ പത്തുലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രïുലക്ഷം രൂപയും നല്‍കി.
കൂടാതെ അമൃതാനന്ദമയി മഠം ഒരുലക്ഷം, രവിപിള്ള 75000 രൂപ, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പ് 25000 രൂപ വീതവും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് കേരള സര്‍ക്കാര്‍ രïുലക്ഷവും കേന്ദ്രസര്‍ക്കാര്‍ അരലക്ഷവും വിതരണം ചെയ്തു.
ഇന്നലെ വൈകിട്ട് ദുരന്തത്തിന്റെ സ്മരണപുതുക്കി ദീപം തെളിയിക്കല്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago