
തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന് മോഹന്‍ റെഡ്ഡി

ഹൈദരബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും, വൈ.എസ്.ആര്.സി.പി കോണ്‍ഗ്രസ് നേതാവുമായ ജഗന് മോഹന്‍ റെഡ്ഡി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.
' തിരുമല ക്ഷേത്രത്തിലെ പ്രസാദങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം കലര്‍ന്നതാണെന്നും ഇതില്‍ മൃഗക്കൊഴുപ്പുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇത് തീര്‍ച്ചയായും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിച്ച നുണയാണ്. 2024 ജൂലൈ 12ന് തിരുപ്പതിയില്‍ മായം കലര്‍ത്തിയേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കര്‍ എത്തി, എന്നാല്‍ അത് നിരസിക്കപ്പെട്ടു. പ്രസാദങ്ങള്‍ തയ്യാറാക്കാന്‍ ഈ നെയ്യ് ഉപയോഗിച്ചിരുന്നില്ല,' കത്തില്‍ പറയുന്നു.
' രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രം കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുന്ന തരത്തില്‍ ചന്ദ്രബാബു നായിഡു താഴ്ന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മുഖ്യമന്ത്രിയുടെ മാത്രമല്ല, പൊതുജീവിതത്തിലെ എല്ലാവരുടെയും നിലവാരവും തിരുമല തിരുപ്പതി ദേവസ്വത്തിന്റെയും അതിന്റെ പ്രവര്‍ത്തനങ്ങളുടെയും പവിത്രതയും താഴ്ത്തി. ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയെ ഉറ്റുനോക്കുന്നു,' ജഗന് കത്തില്‍ പറയുന്നു.
തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്കുന്ന ലഡ്ഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു ആരോപിച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡ്ഡു നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും, വൈ.എസ്.ആര് കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്താണ് ഇക്കാര്യം സംഭവിച്ചതെന്നും ചന്ദ്രബാബു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ആന്ധ്രയില്‍ വലിയ വിവാദമായതിന് പിന്നാലെയാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ നീക്കം.
Animal Fat Controversy in Tirupati Laddu Jagan Mohan Reddy wrote a letter to Modi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 20 hours ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• 20 hours ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 21 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 21 hours ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 21 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 21 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• a day ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• a day ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• a day ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• a day ago
തരൂർ ഇസ്റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• a day ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• a day ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• a day ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• a day ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• a day ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• a day ago