മണ്ണഞ്ചേരിയിലെ തെക്കന്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
മണ്ണഞ്ചേരി: പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. 12, 13, 14, 15, 16, എന്നീ വാര്‍ഡുകളിലെ ജനങ്ങളാണ് ദൈനദിന ആവശ്യങ്ങള്‍ക്കു പോലും പണം നല്കി ജലം വാങ്ങി ഉപയോഗിക്കേണ്ടി വരുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്ന സാധാരണക്കാരായ കുടുംബങ്ങളാണു ഏറെ ദുരിതം പേറുന്നത്.
തെക്കന്‍ മേഖലയില്‍ ഒന്നിലധികം ആര്.ഓ പ്ലാന്റുകള്‍ ഉണ്ടെങ്കിലും മാസത്തില്‍ രണ്ടാഴ്ചയോളം ഇവ പ്രവര്‍ത്തനരഹിതമാകുന്നതും പതിവാണ്. പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ടു.പ്രദേശത്തുള്ള പൊതു ടാപ്പുകളാവട്ടെ പലതും പ്രവര്‍ത്തനരഹിതവും.
പൊട്ടിയൊലിച്ചു വെള്ളം പാഴാകുന്ന അവസ്ഥയിലാണ് മിക്ക പൈപ്പുകളും. ഇവ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനസജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല. പ്രവര്‍ത്തിക്കുന്ന പൊതു ടാപ്പുകളില്‍ ഓസ്ഘടിപ്പിച്ച് വെള്ളം ശേഖരിക്കുന്നവരുടെ എണ്ണം പെരുകുകയാണ്.
ജല അഥോറട്ടറിയുടെ പരിശോധന ഈ പ്രദേശങ്ങളില്‍ ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."