വേനല്‍ ചൂട്; കല്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ തിരക്കേറുന്നു
മണ്ണാര്‍ക്കാട്: മീന മാസത്തിലെ കൊടും ചൂടില്‍ ഇത്തിരി കുളിര് തേടി സഞ്ചാരികളുടെ ഒഴുക്കാണ് കല്‍കുണ്ട് വെള്ളച്ചാട്ടപ്പാറയിലേക്ക്. ഇവിടെ എത്തുന്നവര്‍ക്ക് ആസ്വാധനവും, ആശ്വാസവുമാണ് പ്രകൃതി നല്‍കുന്നത്. മലമടക്കുകളിലെ പ്രകൃതിയുടെ രമണീയത ആസ്വദിക്കാന്‍ അവധി ദിനങ്ങളില്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജില്ലക്കകത്തും പുറത്തു നിന്നും നിരവധി പേരാണ് ഇവിടെ ഒഴിവു സമയം ചെലവഴിക്കാനെത്തുന്നത്.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍കുണ്ട് വെളളച്ചാട്ടം പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുളം മലമ്പ്രദേശത്തോട് ചേര്‍ന്നാണ് കല്‍കുണ്ട് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന്റെ ഒരു അറ്റമാകട്ടെ ഊട്ടിയോടാണ് അതിര്‍ത്തി പങ്കിടുന്നത്. സൈലന്റ്‌വാലി ബഫര്‍ സോണ്‍ മേഖലകൂടിയാണിത്. പാറകെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ സ്ഥലങ്ങളിലൂടെയുളള സാഹസിക യാത്ര ഏതൊരു സാഹസിക യാത്രാ പ്രേമികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കിണര്‍ രൂപത്തില്‍ പാറകെട്ടുകള്‍ക്കിടയിലുളള വലിയ വട്ടത്തിലുളള കുഴിയാണ് ഇവിടുത്തെ പ്രത്യേകത. കടുത്ത വേനലിലും വെളളം നിറഞ്ഞ് നില്‍ക്കാറുളള ഈ കുഴിയിലെ കുളി ആസ്വദിക്കാനാണ് യുവാക്കളേറെയുമിവിടെ എത്തുന്നത്. ഈ പാറകെട്ടുകള്‍കിടിയിലുളള വലിയ കുഴിയുളളതുകൊണ്ടാണ് ഇതിനെ കല്‍കുണ്ട് എന്ന് പേര് വരാന്‍ കാരണമായതായി പറയപ്പെടുന്നത്.
യുനസ്‌കോ ഈയിടെ കല്‍കുണ്ട് വെളളച്ചാട്ട പ്രദേശത്തെ ലോക പൈതൃക പ്രദേശങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. എടത്തനാട്ടുകര കോട്ടപ്പളളയില്‍ നിന്നും 14 കിലോമീറ്ററും, മേലാറ്റൂര്‍ - കരുവാരകുണ്ട് - നിലമ്പൂര്‍ റോഡില്‍ കരുവാരകുണ്ട് ഹൈവെ പാലത്തില്‍ നിന്നും 5 കിലോമീറ്ററും സഞ്ചരിച്ചാല്‍ എത്താവുന്നതാണ്. ഏതാണ്ട് മൂന്നര കീലോമീറ്റര്‍ ദൂരം റോഡ് ഗതാഗതം ദുസ്സഹമാണ്. എന്നാല്‍ സന്ദര്‍ശകരെ ഉദ്ദ്യേശ സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രദേശത്തുകാരുടെ ടാക്‌സി വാഹനങ്ങളുടെ സേവനവുമുണ്ട്.
ടിപ്പുസുല്‍ത്താന്റെ ഭരണ കാലത്ത് തന്നെ കല്‍കുണ്ട് വെളളച്ചാട്ടവും ഈ മലമ്പ്രദേശവും അറിയപ്പെടുന്നതാണ്. 1970ല്‍ ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച റോഡാണ് ഇന്നും ഇവിടെക്കുളള പ്രധാന പാതയായി ഉപയോഗിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."