HOME
DETAILS

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

  
October 17, 2024 | 2:40 PM

Digital Dubai signed MoU with Microsoft UAE

ദുബൈ:സാങ്കേതിക കണ്ടുപിടിത്തങ്ങളിലെ സഹകരണം വർധിപ്പിക്കാനും, വിവിധ മേഖലകളിൽ എ.ഐയുടെ ഫലപ്രദമായ പ്രയോഗം ഉറപ്പാക്കാനുമായി മൈക്രോസോഫ്റ്റ് കോർപറേഷന്റെ ഉപസ്ഥാപനമായ മൈക്രോസോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു. സർക്കാർ സ്ഥാപനങ്ങൾ, യു.എ.ഇ പൗരന്മാർ ദബൈയിലെ താമസക്കാർ എന്നിവർക്കിടയിൽ സ്ഥാപനപരമായ ഏകീകരണം ഉറപ്പാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ജൈറ്റെക്സ് ഗ്ലോബൽ 2024-ലെ ദുബൈ ഗവൺമെന്റ് പവലിയനിലെ ഡിജിറ്റൽ ദുബൈ പ്ലാറ്റ്ഫോമിലാണ് ഒപ്പിടൽ ചടങ്ങ് നടന്നത്.

ഡിജിറ്റൽ പരിവർത്തനത്തിൻ്റെ നിലവിലെ ഘട്ടത്തെ രൂപപ്പെടുത്തുന്ന എ.ഐ ഡൊമെയ്നിലെ ഡിജിറ്റൽ ദുബൈയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിന് നിർമിത ബുദ്ധിയിൽ കഴിവുകൾ വികസിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത കരാർ ഊന്നിപ്പറഞ്ഞു. ദുബൈ ഗവൺമെൻ്റിനുള്ളിലെ എ.ഐ തന്ത്രങ്ങളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിനെയും എക്സിക്യൂട്ടിവുകളെയും യോഗ്യരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വിവിധ തലങ്ങളിൽ അവരുടെ കഴിവുകൾ വർധിപ്പിച്ച്, ദുബൈയിലെ ജീവിതം ഡിജിറ്റലൈസ് ചെയ്യാനുള്ള ഡിജിറ്റൽ ദുബൈയുടെ കാഴ്ചപ്പാടിനെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കും.

ഡിജിറ്റൽ ദുബൈ ഡയരക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി സഹകരണത്തെ സ്വാ ഗതം ചെയ്യുകയും പൊതുലക്ഷ്യ ങ്ങൾ കൈവരിക്കുന്നതിനായി ആഗോള സഹകരണം കെട്ടിപടുക്കുന്നതിനുള്ള തങ്ങളുടെ സമീപനവുമായി ഇത് യോജിക്കുന്നുവെന്ന് വിലയിരുത്തുകയും ചെയ്തു. ഡിജിറ്റൽ പരിവർത്തനം നടത്താനും പൊതു സേവന നിലവാരം മെച്ചപ്പെടുത്താനും എ.ഐ കണ്ടുപിടിത്തത്തിൽ ആഗോള നേതാവെന്ന നിലയിൽ ദുബൈയുടെ സ്ഥാനം വർധിപ്പിക്കാനും സർക്കാർ ജീവനക്കാരെ ശാക്തീകരിക്കാനുമുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത മൈക്രോസോഫ്റ്റ് യു.എ.ഇ ജനറൽ മാനേജർ നഈം യാസ്ബെക്ക് ആവർത്തിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡൊമെയ്നുകളിൽ ഡവലപ്പർമാരെ യോഗ്യത നേടുന്നതിനും പരിശീലിപ്പിക്കുന്നതിനുമൊപ്പം ജനങ്ങളിൽ വിശാലമായ അവബോധം വളർത്തുന്നതിന് അനുയോജ്യമായ ഉള്ളടക്കം നൽകുന്നതിനും കരാർ ഊന്നൽ നൽകുന്നു. ഡിജിറ്റൽ നൈപുണ്യ വിടവുകൾ നികത്തുന്നതിനും ഭാവി അവസരങ്ങൾക്കായി വ്യക്തികളെയും തൊഴിലന്വേഷകരെയും സജ്ജമാക്കുന്നതിനുമുള്ള ഡിജിറ്റൽ ദുബൈയുടെ ശ്രമങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  9 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  9 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  9 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  9 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  9 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  9 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  9 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  9 days ago