HOME
DETAILS

ഭൂവുടമസ്ഥത: അപാകതകള്‍ പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ സമിതി

  
backup
April 11 2018 | 05:04 AM

%e0%b4%ad%e0%b5%82%e0%b4%b5%e0%b5%81%e0%b4%9f%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0-2


പാലക്കാട്: ഭൂടമസ്ഥത സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധന നടപടികളിലെ അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഹരജികള്‍ സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി ചെയര്‍മാന്‍ രാജു എബ്രഹാം എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
അഗളി, കുറുക്കന്‍കുണ്ട് കോളനിയില്‍ വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള പരാതി പരിശോധിക്കുകയായിരുന്നു സമിതി. 70 ഓളം വീടുകളുളള കോളനിയില്‍ നിലവില്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കോളനി വനഭൂമിയിലായതിനാല്‍ വൈദ്യുതി നല്‍കുന്നതിന് വനം വകുപ്പിന് സാങ്കേതിക തടസങ്ങളുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് കോളനി ഇരുട്ടിലാകുമെന്നും സോളാര്‍ വൈദ്യുതി ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മതിയാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോളനി നിവാസികള്‍ സമിതിക്ക് പരാതി നല്‍കിയത്.
കോളനി നിവാസികളുടെ പട്ടയത്തിന്റെ നിജസ്ഥിതി അറിയാന്‍ വനം വകുപ്പ് ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂണലിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഭൂമി കൈയേറ്റം, റീസര്‍വെ പരാതികള്‍, പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികള്‍, വന്യമൃഗ ആക്രമണം സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് പരീക്ഷാ കലണ്ടര്‍ പ്രകാരം പരീക്ഷ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി സര്‍വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടു. മുമ്പ് ലഭിച്ച 16 പരാതികളില്‍ അഞ്ച് പരാതികള്‍ പരിഹരിച്ചു. 15 പുതിയ പരാതികള്‍ ലഭിച്ചു. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം ടി. വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണി, തണുപ്പ്, മരണ മഴ... കുഞ്ഞുദേഹങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ, കണ്ണീർ വറ്റിയ ഉമ്മമാർ;  2024കടന്ന് 2025ലെത്തുന്ന ഗസ്സ

International
  •  18 days ago
No Image

പുതുവർഷത്തിൽ പുതുചരിത്രം; വേൾഡ് ബ്ലിറ്റ്സ് കിരീടം പങ്കുവെച്ച് കാൾസണും നെപോംനിയാച്ചിയും

Others
  •  18 days ago
No Image

ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനര്‍ജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ ഡോ.കെ.എസ് മണിലാല്‍ അന്തരിച്ചു

Kerala
  •  18 days ago
No Image

ഉമ തോമസ് ശരീരം ചലിപ്പിച്ചു, പുതുവത്സരം ആശംസിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

Kerala
  •  18 days ago
No Image

  'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓര്‍ക്കുക, വരുംകാലം നിങ്ങളുടേതല്ല'; കുറിപ്പുമായി പി.കെ ശശി

Kerala
  •  18 days ago
No Image

ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്; സൂപ്പർതാരത്തെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ ആഗ്രഹിച്ചെങ്കിലും സെലക്ടർമാർ കണ്ണടച്ചു

Cricket
  •  18 days ago
No Image

'മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം'; നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

Kerala
  •  18 days ago
No Image

ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടുമായി അഭിഷേകും പ്രഭിസിമ്രാനും; അടിച്ചെടുത്തത് റെക്കോർഡ് റൺസ് 

Cricket
  •  18 days ago
No Image

2025 കുതിച്ച് തുടങ്ങി സ്വര്‍ണം; പവന് വില വീണ്ടും 57000 കടന്നു

Economy
  •  18 days ago
No Image

നിർത്തിയിട്ട കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  18 days ago