HOME
DETAILS
MAL
മാസപ്പിറവി: ബഹ്റൈനില്‍ സുപ്രിം ഇസ്ലാമിക് അഫയേഴ്സ് കൗണ്‍സില്‍ നാളെ യോഗം ചേരും
backup
June 04 2016 | 16:06 PM
മനാമ: റമദാന് മാസരംഭത്തിന്റെ ഭാഗമായി മാസപ്പിറവി നിരീക്ഷണത്തിനും പ്രഖ്യാപനത്തിനുമായി ബഹ്റൈനില്‍ നാളെ (ഞായറാഴ്ച) സുപ്രിം ഇസ്ലാമിക് അഫയേഴ്സ് കൗണ്‍സില്‍ (എസ്.ഐ.എ.സി) യോഗം ചേരും. ഇതോടൊപ്പം മാസപ്പിറവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിക്കാന്‍ പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. റമദാന് മാസാരംഭത്തിനോടനുബന്ധിച്ച് കൗണ്‍സില്‍ ആശംസകളറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഹമദ് രാജാവ്, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ, കിരീടാവകാശിയും പ്രഥമ ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, രാജകുടുംബം, രാജ്യത്തെ പൗരന്മാര്, അറബ്, ഇസ്ലാം രാജ്യങ്ങള്‍ തുടങ്ങി എല്ലാവര്ക്കും വിശുദ്ധ മാസത്തിന് മുന്നോടിയായി പ്രത്യേക ആശംസകളും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."