കുടിശ്ശിക അടച്ചില്ല; ഇരുപത് കുടുംബങ്ങളുടെ വഴിയടച്ച് റെയില്‍വേ
കരുവാരകുണ്ട്: കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് 20 കുടുംബങ്ങളുടെ വഴി റെയില്‍വേ അധികൃതര്‍ അടച്ചു. തുവ്വൂര്‍ കമാനത്തിങ്ങല്‍ ഗ്രാമീണ ബാങ്കിനടുത്തുള്ള വഴിയാണ് റെയില്‍വേ അധികൃതര്‍ അടച്ചത്. 5,80000 രൂപയാണ് കുടിശ്ശികയെന്ന് റയില്‍വേ അധികൃതര്‍ പറയുമ്പോള്‍ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചതാണ് സംഖ്യ കൂടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
2000 വരെ പൊതുവഴിയായിരുന്ന സ്ഥലത്തിന് പിന്നീടാണ് ലീസ് സംവിധാനം ഏര്‍പ്പെടുത്തിയത്. പത്തു വര്‍ഷത്തേക്ക് 25,000 രൂപയായിരുന്നു കണക്ക്. രണ്ടായിരം മുതലുള്ള പത്തു വര്‍ഷത്തിന് 25,000 രൂപയാണ് ആകെ വരുന്നത്. ഇത് നാട്ടുകാര്‍ നല്‍കുകയും ചെ്തിട്ടുണ്ട്. 2011 ല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കുടിശ്ശിക അടക്കേണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ 2017ല്‍ ആറ് ലക്ഷത്തോളം വരുന്ന സംഖ്യ കുടുശ്ശിക അടക്കണമെന്ന് കാട്ടി റെയില്‍വേ അധികൃതര്‍ നോട്ടിസ് നല്‍കുകയാണുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇത്രയും തുക അടച്ചാലും 2020 ഇതിലധികം ലീസ് എഗ്രിമെന്റായി അടക്കേണ്ടിവരും. ഇതിനെതിരെ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. 20 കുടുംബങ്ങളിലെക്ക് ഇരുചക്രവാഹനം പോലും എത്താത്ത സ്ഥിതിയാണ്. ഇതിനുപുറമെ ധാരാളം വിദ്യാര്‍ഥികളും ഈ വഴി ആശ്രയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."