സര്‍വേ അവസാനഘട്ടത്തിലേക്ക്
തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേനടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇന്നലെ തേഞ്ഞിപ്പലം, പള്ളിക്കല്‍ ഭാഗങ്ങളിലെ സര്‍വേനടപടികള്‍ പൂര്‍ത്തീകരിച്ചു. രാവിലെ ഏഴിന് മേലെചേളാരിയില്‍ നിന്നുമാരംഭിച്ച സര്‍വേനടപടി ഉച്ചക്ക് ഒന്നരയോടെ പള്ളിക്കല്‍പഞ്ചായത്തിലെ ചെട്ടിയാര്‍മാട്ടാണ് അവസാനിപ്പിച്ചത്. ചേളാരി മുതല്‍ ചെട്ടിയാര്‍മാട് പെട്രോള്‍പമ്പ്‌വരെയുള്ള നാലുകീലോമീറ്റര്‍ സര്‍വേനടത്തി കല്ലുകള്‍നാട്ടുന്ന പ്രവൃത്തികളാണ് നടന്നത്. കുറ്റിപ്പുറംമുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 54.4 കിലോമീറ്ററാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. മാര്‍ച്ച് 19ന് കുറ്റിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപത്തുനിന്നുമാരംഭിച്ചതാണ് സര്‍വേ നടപടികള്‍. കുറ്റിപ്പുറം മുതല്‍ ചെട്ടിയാര്‍മാട്പമ്പ് വരെയുള്ള ഏതാണ്ട് 48 കിലോമീറ്റര്‍ ഭാഗങ്ങളില്‍ ഏറ്റെടുക്കേണ്ടഭൂമി അളന്നുതിട്ടപ്പെടുത്തിസര്‍വേകല്ലുകള്‍ നാട്ടി. ദിവസവും നാലുകിലോമീറ്ററില്‍ നാലുയൂനിറ്റുകളായിട്ടാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.
ചേലേമ്പ്ര പഞ്ചായത്ത് പരിധിയിലെ കാക്കഞ്ചേരിമുതല്‍ ഇടിമുഴിക്കല്‍വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗംകൂടി ഇനിസര്‍വേ നടത്തേണ്ടുണ്ട്. ഈഭാഗങ്ങളിലെസര്‍വേ ഇന്നുംനാളെയുമായി നടക്കും.
അതേസമയം പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന്് നിര്‍ത്തിവച്ച എ.ആര്‍ നഗര്‍ അരീതോട് ഭാഗത്ത് ഒന്നരകിലോമീറ്റര്‍ സര്‍വേ പൂര്‍ത്തീകരിക്കാനുമുണ്ട്. ഇന്നുതിരുവനന്തപുരത്ത് ചേരുന്ന സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്കനുസരിച്ചാകും തുടര്‍നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."