മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കുമ്മനം
പറവൂര്‍: ഒരു നിരപരാധിയെ പൊലിസ് തല്ലിച്ചതച്ച് വളരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പൊലിസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.പിഎമ്മിന്റെ കണ്ണൂര്‍ ലോബിയാണ് അന്വേഷണം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
സര്‍ക്കാരും കുറ്റക്കാര്‍
കോഴിക്കോട്: കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പൊലിസ് ലംഘിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം പൊലിസിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനു കൂടിയുണ്ടെന്ന് നാഷനല്‍ ലോയേഴ്‌സ് ഫോറം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ശ്രീജിത്തിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.എം രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."