ട്രാക്ക് മെയിന്റനന്‍സ് ഇല്ല: ട്രെയിന്‍യാത്ര ഞാണിന്മേല് കളി
തിരുവനന്തപുരം: യഥാസമയം പുതുക്കിപ്പണിയേണ്ട റെയില്‍വേ ട്രാക്കുകളില്‍ ഇത്തരം പ്രവൃത്തികള്‍ സമയത്തിന് നടക്കാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. മെയിന്റനെന്‍സ് ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ക്ക് ട്രാക്ക് പുതുക്കുന്നതിനാവശ്യമായ റെയില്‍, പി.എസ്.സി സ്ലീപ്പറുകള്‍, പോയിന്റ് ആന്റ് ക്രോസിങ് റെയിലുകള്‍ തുടങ്ങിയ സാമഗ്രികള്‍ ലഭിക്കാത്തതാണ് ഇത്തരം ജോലികള്‍ മന്ദഗതിയിലാകാന്‍ കാരണം. സംസ്ഥാനത്താകമാനം ട്രാക്കില്‍ 400 ജോയിന്റുകള്‍ തകരാറിലായിട്ടുണ്ട്.
ചെറുകിട കരാറുകാരാണ് റെയില്‍വേ ട്രാക്കിന്റെ മെയിന്റനന്‍സ് ഏറ്റെടുത്തിട്ടുള്ളത്. ഇവര്‍ക്ക് നല്‍കാനുള്ള തുക റെയില്‍വേ പല കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. മെയിന്റനന്‍സ് തുകക്ക് 18 ശതമാനം വരെ ജി.എസ്.ടി ബില്ലില്‍ നിന്ന് ഈടാക്കുന്നതും കരാറുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാറ്റണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പൊയിന്റ് ആന്‍ഡ് ക്രോസിങ് (ഒരു ട്രാക്കില്‍ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുന്ന സംവിധാനം) മാറ്റാന്‍ കരാറെടുത്തവര്‍ക്ക് പോലും ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടില്ല.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജോലിവൈകുന്നതിന് ടെര്‍മിനേറ്റ് ചെയ്ത് സെക്യൂരിറ്റി തുക വരെ കണ്ടുകെട്ടുന്ന പ്രതികാര നടപടികളാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."