HOME
DETAILS

ഇനി കിള്ളിയാറൊഴുകും സ്വസ്ഥമായി; ഏകദിന ശുചീകരണയജ്ഞം 14ന്

  
backup
April 12 2018 | 01:04 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b8

 

തിരുവനന്തപുരം: കിള്ളിയാറൊഴുകും സ്വസ്ഥമായി എന്ന സന്ദേശത്തില്‍ പതിനായിരത്തോളം ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ശുചീകരണയജ്ഞം സംഘടിപ്പിക്കുമെന്ന് കിള്ളിയാര്‍ മിഷന്‍ ചെയര്‍മാന്‍ ഡി.കെ മുരളി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ 8 മുതല്‍ കിള്ളിയാറിന്റെ 22 കിലോമീറ്ററിലാണ് ശുചീകരണം നടത്തുക. പുഴയുടെ നീരൊഴുക്കിന് തടസം നില്‍ക്കുന്ന പുഴക്കത്തുള്ള മാലിന്യങ്ങള്‍ കിള്ളിയാറൊരുമയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.
തൊഴിലുറപ്പ് തൊഴിലാളികളും വിവിധ സന്നദ്ധ സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പടെ പതിനായിരത്തിലേറെ പേര്‍ ശുചീകരണത്തില്‍ പങ്കാളികളാകും. ഓരോ ടീമുകളായി തിരിച്ച് വിവധ പ്രദേശങ്ങളിലാണ് ശുചീകരിക്കുക. രാവിലെ8.30ന് മന്ത്രിമാരും ജനപ്രതിനിധികളും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രതിജ്ഞയെടുത്ത ശേഷം ശുചീകരണം ആരംഭിക്കും.
മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പാലോട് രവി, സി. ദിവാകരന്‍ എം.എല്‍.എ, ഡി.കെ മുരളി എം.എല്‍.എ, കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, ഐ.ബി സതീഷ് എം.എല്‍.എ, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, കെ. മുരളീധരന്‍ എം.എല്‍.എ, കെ. രാജഗോപാല്‍ എം.എല്‍.എ, സംവിധായകന്‍ വി.സി അഭിലാഷ്, ആനാവൂര്‍ നാഗപ്പന്‍, അഡ്വ. കരകുളം കൃഷ്ണപിള്ള, അഡ്വ. ജി.ആര്‍ അനില്‍, അഡ്വ. സുരേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, പി. ബിജു തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ഏപ്രില്‍, മെയ് മാസങ്ങളില്‍ തടയണ നിര്‍മാണം പൂര്‍ത്തീകരിച്ച് ജൂണ്‍ മാസത്തോടെ മഴവെള്ളം ശുദ്ധിയോടെ നീര്‍ച്ചാലിലും തോടുകളിലും കിള്ളിയാറിലും സംഭരിക്കുകയെന്ന ലക്ഷ്യമാണ് കിള്ളിയാര്‍ മിഷനിലൂടെ ലക്ഷ്യമിടുന്നത്. മിഷന്റെ ഒന്നാംഘട്ടം ജൂണില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പൂര്‍ണമായ സുരക്ഷാ സംവിധാനമൊരുക്കയും കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുകയുമാണ് ചെയ്യുക. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും പനവൂര്‍, ആനാട്, അരുവിക്കര, കരകുളം ഗ്രാമപഞ്ചായത്തുകളും സയുക്തമായി ഹരിതകേരളം മിഷന്റെയും ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെയും പിന്തുണയോടെയാണ് കിള്ളിയാര്‍ മിഷന്‍ നടപ്പിലാക്കുന്നത്.
കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കരിഞ്ചാത്തിമൂല മുതല്‍ വഴയില പാലം വരെയുള്ള 22 കിലോമീറ്ററും ഈ ഭാഗത്ത് കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 കൈത്തോടുകളും അന്‍പതിലേറെ വരുന്ന നീര്‍ച്ചാലുകളും ശുദ്ധീകരിച്ച് തടണയും ചെക്കുഡാമും കയര്‍ ഭൂവസ്ത്രവും വൃക്ഷത്തൈകളും കൊണ്ട് സംരക്ഷിക്കുകയാണ് മിഷന്റെ ദൗത്യം. ഇതിന്റെ ഭാഗമായി 'പുഴയറിവ് പുഴനടത്തം' മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, അഡ്വ. മാത്യു ടി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മിഷന്‍ സമിതി കണ്‍വീനറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു, മിഷന്‍ ഭാരവാഹികളായ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റമ്പല്‍ സഹദേവന്‍, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, പനവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോര്‍, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago