ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
വള്ളുവമ്പ്രം: ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വള്ളുവമ്പ്രം നെല്ലിക്കുന്നിലാണ് സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ ഉയരുന്നത്. അങ്കണവാടി ഉള്‍പ്പെടെ മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് സ്വകാര്യ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുന്നത്. ഇതിനെതിരേ നെച്ചിക്കുണ്ട്, നെല്ലിക്കുന്ന്, ചോയക്കാട് പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
ടവറിനായി ഏറ്റെടുത്ത സ്ഥലത്ത് നേരത്തെ തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അന്നുതന്നെ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശത്തുകാര്‍ ഒപ്പ് ശേഖരണം നടത്തി പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ടവര്‍ സ്ഥാപിക്കാന്‍ ഒഴിഞ്ഞ പ്രദേശങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടും ജനവാസ മേഖല തന്നെ തെരഞ്ഞെടുത്തതാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകാന്‍ കാരണം. ജനങ്ങള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഒരു മൊബൈല്‍ ടവര്‍ കൂടി സ്ഥാപിച്ച് മനുഷ്യരെ കൂടുതല്‍ അപകടത്തിലാക്കാന്‍ അനുവദിക്കുകയില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.
പരാതിയുമായി കലക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സമരസമിതി. ജനകീയ പ്രതിഷേധ കൂട്ടായ്മക്ക് വാര്‍ഡ് അംഗം സക്കീന, സി.എം മൊയ്തീന്‍, എം.ടി അലി, സുബൈര്‍ കോടാലി, ടി. നാസര്‍, കേശവന്‍, മണി ചോയക്കാട്, പി.പി കരിം, എം.ടി ലത്തീഫ്, അലി അക്ബര്‍, സിദ്ദീഖ് പൊത്തങ്കോടന്‍, എന്‍.എം ജലീല്‍, രാജന്‍ ചോയക്കാട്, പി.പി അലിവിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."