ആംബുലന്‍സ് ഡ്രൈവറുടെ ധീരത; ആറു ജീവനുകള്‍ തിരിച്ചുകിട്ടി
അമ്പലപ്പുഴ: ആംബുലന്‍സ് ഡ്രൈവറുടെ ധീരത. ആറു ജീവനുകള്‍ തിരിച്ചുകിട്ടി.സിഎച്ച് കള്‍ച്ചര്‍ സെന്ററിന്റെ പേരിലുളള ആംബുലന്‍സ് വാഹനത്തിന്റെ ഡ്രൈവര്‍ ഷിഹാസിന്റെ സമയോചിതമായ ഇടപെടലാണ് ആറു ജീവനുകള്‍ തിരിച്ചു കിട്ടാനിടയാക്കിയത്.
ബുധനാഴ്ച പുലര്‍ച്ചെ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കന്യാകുമാരി സ്വദേശികളായ മത്സ്യതൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ പച്ചക്കറി കയറ്റി പോയ ലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. ഈ സമയം അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ആറോളം മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി കിടന്നിരുന്നു.
ഇവരെയാണ് ഷിഹാസ് രക്ഷപ്പെടുത്തിയത്. ഓച്ചിറയില്‍ മൃദേഹവുമായി പോയി മടങ്ങുമ്പോഴാണ് കാക്കാഴം മേല്‍പാലത്തില്‍ അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങി തിരിച്ച ഷിഹാസ് കനത്ത ഗതാഗത കുരുക്കിനിടയിലൂടെ അപകടം നടന്ന സ്ഥലത്തേക്ക് വാഹനം എത്തിച്ച് കുരുങ്ങി കിടന്ന വാഹനം വെട്ടിപ്പൊളിച്ച് തൊഴിലാളികളെ രക്ഷിച്ചത്. മുഴുവന്‍ തൊഴിലാളികളെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഷിഹാസിനെ നാട്ടുക്കാര്‍ അഭിനന്ദിച്ചു. നേരത്തെയും ഇത്തരത്തില്‍ അപകത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഷിഹാസിന് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."