ഏറ്റുമാനൂര്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു; ആറു മാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം
ഏറ്റുമാനൂര്‍: പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ഭാഗമായി റയിലുകള്‍ അഴിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ചരക്ക് വണ്ടികള്‍ക്ക് വേണ്ടി നേരത്തെ ഉണ്ടായിരുന്ന പ്ലാറ്റ്‌ഫോമിലേക്കുള്ള പാളങ്ങളാണ് ചൊവ്വാഴ്ച അഴിച്ചു മാറ്റിയത്.
പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണത്തോടൊപ്പം പാളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പഴയ രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രാക്ക് അഴിച്ചു മാറ്റി നേരെ ഒറ്റ പാളമിട്ടത്. നീണ്ടൂര്‍ റോഡില്‍ മേല്‍പ്പാലത്തിന്റെ പണികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിനും പാത ഇരട്ടിപ്പിക്കലിനുമായാണ് നീണ്ടൂര്‍ റോഡിലെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചുനീക്കിയത്.
പാലത്തില്‍ കൂറ്റന്‍ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികളുടെ രണ്ടാം ഘട്ടവും ചൊവ്വാഴ്ച ആരംഭിച്ചു. പാളങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനമൂലം പുതിയതായി പണിയുന്ന മേല്‍പ്പാലത്തിന് 45 മീറ്ററാണ് നീളം. പാലത്തിന്റെ നീളവും വീതിയുംകൂടുന്നതനുസരിച്ച് അപ്രോച്ച് റോഡുകളുടെ ഉയരവും വര്‍ദ്ധിക്കും. പുതിയ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും. രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളുടെ നിര്‍മ്മാണം തീരുന്ന മുറയ്ക്ക് നിലവിലുള്ള പാളങ്ങള്‍ പൊക്കി പുതിയ പ്ലാറ്റ് ഫോമിനോട് അടുപ്പിക്കും. പഴയ 140 മീറ്റര്‍ പ്ലാറ്റ്‌ഫോം നിലനിര്‍ത്തികൊണ്ടാണ് നവീകരനപ്രവര്‍ത്തനങ്ങള്‍. അതിരമ്പുഴ റോഡില്‍ നിന്നും 200 മീറ്ററിലധികം മാറിയാണ് നിലവില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍.
സ്റ്റേഷന്‍ കെട്ടിടനിര്‍മാണം ഏകദേശം പൂര്‍ത്തിയായി. നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം കൂടാതെ അതിരമ്പുഴ റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണവും പുരോഗതിയിലാണ്. നീണ്ടൂര്‍ റോഡിലായിരുന്ന റെയില്‍വേ സ്റ്റേഷന്‍ അതിരമ്പുഴ- നീണ്ടൂര്‍ റോഡുകളുടെ മധ്യത്തിലേയ്ക്കാണ് മാറ്റിസ്ഥാപിക്കുന്നത്.
ഓപ്പറേറ്റിംഗ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാകും. നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. ആറു മാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.
ഏറ്റുമാനൂര്‍: പുതിയ റെയില്‍വവേ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ഭാഗമായി റയിലുകള്‍ അഴിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ചരക്ക് വണ്ടികള്‍ക്ക് വേണ്ടി നേരത്തെ ഉണ്ടായിരുന്ന പ്ലാറ്റ്‌ഫോമിലേക്കുള്ള പാളങ്ങളാണ് ചൊവ്വാഴ്ച അഴിച്ചു മാറ്റിയത്.
പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണത്തോടൊപ്പം പാളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പഴയ രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രാക്ക് അഴിച്ചു മാറ്റി നേരെ ഒറ്റ പാളമിട്ടത്. നീണ്ടൂര്‍ റോഡില്‍ മേല്‍പ്പാലത്തിന്റെ പണികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. പുതിയ സ്റ്റേഷന്‍ നിര്‍മാണത്തിനും പാത ഇരട്ടിപ്പിക്കലിനുമായാണ് നീണ്ടൂര്‍ റോഡിലെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചുനീക്കിയത്.
പാലത്തില്‍ കൂറ്റന്‍ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികളുടെ രണ്ടാം ഘട്ടവും ചൊവ്വാഴ്ച ആരംഭിച്ചു. പാളങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനമൂലം പുതിയതായി പണിയുന്ന മേല്‍പ്പാലത്തിന് 45 മീറ്ററാണ് നീളം. പാലത്തിന്റെ നീളവും വീതിയുംകൂടുന്നതനുസരിച്ച് അപ്രോച്ച് റോഡുകളുടെ ഉയരവും വര്‍ദ്ധിക്കും. പുതിയ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും. രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളുടെ നിര്‍മ്മാണം തീരുന്ന മുറയ്ക്ക് നിലവിലുള്ള പാളങ്ങള്‍ പൊക്കി പുതിയ പ്ലാറ്റ് ഫോമിനോട് അടുപ്പിക്കും. പഴയ 140 മീറ്റര്‍ പ്ലാറ്റ്‌ഫോം നിലനിര്‍ത്തികൊണ്ടാണ് നവീകരനപ്രവര്‍ത്തനങ്ങള്‍. അതിരമ്പുഴ റോഡില്‍ നിന്നും 200 മീറ്ററിലധികം മാറിയാണ് നിലവില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍.
സ്റ്റേഷന്‍ കെട്ടിടനിര്‍മാണം ഏകദേശം പൂര്‍ത്തിയായി. നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം കൂടാതെ അതിരമ്പുഴ റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണവും പുരോഗതിയിലാണ്. നീണ്ടൂര്‍ റോഡിലായിരുന്ന റെയില്‍വേ സ്റ്റേഷന്‍ അതിരമ്പുഴ- നീണ്ടൂര്‍ റോഡുകളുടെ മധ്യത്തിലേയ്ക്കാണ് മാറ്റിസ്ഥാപിക്കുന്നത്.
ഓപ്പറേറ്റിംഗ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാകും. നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. ആറു മാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."