നിരോധനങ്ങളുടെ കാലത്തെ അംബേദ്കറുടെ ഇന്ത്യ; പൊതുസമ്മേളനം നാളെ
പാലക്കാട്: ഭരണഘടന ശില്‍പി ഡോ.ബി ആര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നിരോധനങ്ങളുടെ കാലത്തെ അംബേദ്കറുടെ ഇന്ത്യ എന്ന പ്രമേയത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം സംഘടിപ്പിക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ദലിത്‌ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമം ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ദലിതര്‍ ആഹ്വാനം ചെയ്യുന്ന ജനകീയ പ്രക്ഷോഭങ്ങളോട് പോലും കടുത്ത അസഹിഷ്ണുതയാണ് ചിലര്‍ വച്ചുപുലര്‍ത്തുന്നത്.
നരേന്ദ്രമോദി അധികാരത്തിലേറിയതിനു ശേഷം, നിരോധനങ്ങളുടെ പരമ്പരയാണ് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എല്ലാം നിഷേധിക്കപ്പെടുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യ പോരാട്ടത്തിലൂടെ ഫാഷിസ്റ്റ് ഭീഷണികളെ ചെറുത്തുതോല്‍പ്പിക്കേïതുï്.
14ന് വൈകീട്ട് നാലിന് കോട്ടമൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കോഓഡിനേറ്റര്‍ വി ആര്‍ അനൂപ്, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദലിത് തന്ത്രി ബിജു, നാരായണ ശര്‍മ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കല്‍, പി.കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗം ഇ.എസ് കാജാ ഹുസൈന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."