HOME
DETAILS

തുടര്‍പഠനത്തിന് സമരപാതയിലും തളരാതെ ആസിം

  
backup
April 13 2018 | 09:04 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af

 

കോഴിക്കോട്: എല്ലാ ശാരീരിക പരിമിതികളെയും ഇഛാശക്തികൊണ്ട് നേരിട്ട് പ്രഥമിക, അടിസ്ഥാന വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ആസിം തുടര്‍പഠനമെന്ന തന്റെ ജന്മാവകാശം നേടാനായി സമരപാതയിലും തളരാതെ മുന്നോട്ട്.
പഠിക്കുന്ന സ്‌കൂളായ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഓമശേരി വെളിമണ്ണ ആലത്തുകാവ് സ്വദേശിയായ ആസിം കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സമരത്തിനെത്തിയത്. ആസിമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വെളിമണ്ണ ഗ്രാമത്തിലെ നൂറുകണക്കിനാളുകളും സമരത്തില്‍ പങ്കെടുത്തു. ഇരു കൈകളുമില്ലാതെ 90 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള ഈ മിടുക്കന്‍ വെളിമണ്ണ എല്‍.പി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലര്‍ത്തിയ ആസിം അതോടെ സ്‌കൂളിലെ താരമായി മാറി.
കാലുകൊണ്ട് എഴുതിയും വരച്ചും തന്റെ കൂട്ടുകാരോടൊപ്പവും അവരേക്കാള്‍ മുന്നിലും ആസിം പരിമിതികളെ വെല്ലുവിളിച്ച് മുന്നേറുകയായിരുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തവര്‍ഷം സ്‌കൂള്‍ വിട്ടുപോവേണ്ടിവരുന്നത് സംബന്ധിച്ച് ആശങ്കയിലായിരുന്ന ആസിമിന് തുണയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാലയത്തെ യു.പി സ്‌കൂളാക്കി ഉയര്‍ത്തി. ഈ വര്‍ഷം ഏഴാംക്ലാസില്‍ എത്തിയതോടെ അടുത്തവര്‍ഷം ഹൈസ്‌കൂളിലേക്കു മാറേണ്ടി വരുന്നതിനാല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട ് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
തുടര്‍ന്നാണ് ആസിമിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചത്. ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സഹോദര പുത്രനും അബ്ദുല്‍കലാം ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഷെയഖ് ദാവൂദ് ഉദ്ഘാടനം ചെയ്തു. ടി.സി.സി കുഞ്ഞഹമ്മദ് അധ്യക്ഷനായി. സീനിയര്‍ ഡിഫന്‍സ് ജേണലിസ്റ്റ് ഡോ. അനന്താകൃഷ്ണന്‍, വാര്‍ഡ് അംഗം ഷറഫുന്നീസ, കെ.ടി സക്കീന, മടവൂര്‍ സൈനുദ്ദീന്‍, സി.കെ നാസര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  12 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  29 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago