HOME
DETAILS
MAL
മിസോറം ലോട്ടറി വില്പന തടയാനുള്ള നിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
backup
April 14 2018 | 01:04 AM
കൊച്ചി: സംസ്ഥാനത്തെ മിസോറം ലോട്ടറിയുടെ വില്പന തടയാനുള്ള സംസ്ഥാന ജി.എസ്.ടി (ചരക്ക് സേവന നികുതി) ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികള്‍ ലോട്ടറീസ് റെഗുലേഷന് നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
1998ലെ ലോട്ടറീസ് റെഗുലേഷന് ആക്ടിനനുസരിച്ചുള്ള ചട്ടങ്ങളില്‍ അന്യസംസ്ഥാന ലോട്ടറികള്‍ ലംഘനം നടത്തിയെന്ന് കണ്ടാല്‍ പൊലിസിനെയും നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും അധികൃതര്‍ അറിയിക്കണമെന്ന കേരള ജി.എസ്.ടി ചട്ടത്തിലെ വ്യവസ്ഥയും ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."