HOME
DETAILS

കത്‌വ കൊലപാതകം: നാടെങ്ങും പ്രതിഷേധ ജ്വാല

  
Web Desk
April 14 2018 | 02:04 AM

%e0%b4%95%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b5-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

 

കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ട്രെയ്ന്‍ തടഞ്ഞു

 

കൊല്ലം: നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന്റെ അവസാനത്തെ ഇരയാണ് കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ബാലികയെന്ന് കെ.എസ്.യു ആരോപിച്ചു.
സംഘപരിവാര്‍ നേതൃത്വത്തില്‍ കേന്ദ്ര ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ഇത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് ബി.ജെ.പിയുടെ നേതാക്കന്‍മാര്‍ നടത്തുന്നതെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ട്രെയ്ന്‍ തടഞ്ഞു.
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്‍ഗവന്‍, ഷെഫീഖ് കിളികൊല്ലൂര്‍, ജില്ലാ ഭാരവാഹികളായ കൗശിഖ് എം. ദാസ്, ശരത് മോഹന്‍, അതുല്‍ എസ്.പി, സിയാദ് ഭരണിക്കാവ്, യദുകൃഷ്ണന്‍, ഷാന്‍ വടക്കേവിള, അര്‍ഷാദ്, സച്ചു പ്രതാപ്, അനന്തന്‍ പന്മന, അമ്മു രാജന്‍ സമരത്തിന് നേതൃത്വം നല്‍കി.

 

ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അകാരണമരണം ഏറ്റുവാങ്ങുന്നെന്ന്

 

കൊല്ലം: സവര്‍ണവര്‍ഗ്ഗം നയിക്കുന്ന ബി.ജെ.പി ഭരണത്തില്‍ മതന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളും അകാരണമായി മരണം ഏറ്റുവാങ്ങുന്നതായി ബിന്ദുകൃഷ്ണ. 8 വയസുകാരിയായ കുട്ടിയെ പോലും പരിപാവനമായ ക്ഷേത്രത്തിനുള്ളില്‍ വച്ച് കാമവെറിയന്‍മാരായ ഹിന്ദുത്വ തീവ്രവാദികളുടെ പീഡനം ഏറ്റുവാങ്ങുകയും മരണം ഉറപ്പു വരുത്താന്‍ തല തല്ലിപൊളിക്കുകയും ചെയ്ത ക്രൂര മനസുകളെ അംഗീകരിക്കുകയും അവര്‍ക്ക് കാവലാളായി മാറുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണ ഭീകരതയ്ക്ക് എതിരെ ഇന്ത്യന്‍ മനസുകള്‍ തേങ്ങുകയാണ്.
കാശ്മീരില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടി കെട്ടികൊണ്ട് നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരത്തില്‍ നടന്ന പ്രകടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 100 കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. പ്രസ്‌ക്ലബ്ബിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സൂരജ് രവി, കെ.ജി രവി, എന്‍ ഉണ്ണികൃഷ്ണന്‍, കോലത്ത് വേണുഗോപാല്‍ സംസാരിച്ചു.
ബ്ലോക്ക് പ്രസിഡന്റുമാരായ ആര്‍ രമണന്‍, എം ബദറുദ്ദീന്‍, ആര്‍ രാജ്‌മോഹന്‍ മണ്ഡലം പ്രസിഡന്റുമാരായ സുല്‍ഫിക്കര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, മാമൂലയില്‍ സേതുകുട്ടന്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  4 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  4 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  4 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  4 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  4 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  4 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  4 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  4 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  4 days ago