സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക ലോക്‌നാഥ് ബഹ്‌റ
തിരുവനന്തപുരം: കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഏറ്റവും ഗുണപ്രദമായ പദ്ധതിയാണ് സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബഹ്‌റ ഐ.പി.എസ്. പറഞ്ഞു.
ഈ പദ്ധതി വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ മാതൃകാ പദ്ധതിയായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ വിജയത്തിന് തെളിവാണ്.
തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 650 കേഡറ്റുകള്‍ പങ്കെടുത്ത വേനലവധിക്കാല ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍ പോളിടെക്‌നിക് കോളജില്‍ നടന്ന കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി അശോക് കുമാര്‍ ഐ.പി.എസ്., എസ്.പി.സി.യുടെ ജില്ലാ നോഡല്‍ ഓഫിസര്‍ ടി. ചന്ദ്രമോഹനന്‍, ഡിവൈ.എസ്.പിമാരായ ടി. മോഹനന്‍ നായര്‍, പി. അനില്‍ കുമാര്‍, ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ. എം.അനില്‍കുമാര്‍ വിവിധ സ്റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയ രക്ഷിതാക്കള്‍, അധ്യാപകര്‍ പങ്കെടുത്തു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്ക് സംസ്ഥാന പൊലിസ് മേധാവി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആറ്റിങ്ങല്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ നോഡല്‍ ഓഫിസര്‍ ടി. ചന്ദ്രമോഹനന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."