HOME
DETAILS

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

  
Web Desk
July 14 2025 | 17:07 PM

Trump Warns Russia of 100 Tariffs Without Ukraine Ceasefire Deal

റഷ്യയും യുക്രൈനും 50 ദിവസത്തിനുള്ളിൽ വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്ക് മേൽ 100% തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വൈറ്റ് ഹൗസിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വേദിയിൽ, യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരായ നയതന്ത്ര സമ്മർദ്ദത്തിനിടെ ട്രംപ് ഇക്കാര്യം പറഞ്ഞു. "ഞാൻ വ്യാപാരം പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു, എന്നാൽ, യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇത് വളരെ ഫലപ്രദമാണ്." ട്രംപ് കൂട്ടിച്ചേർത്തു. 

അതേസമയം, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, നാറ്റോ-യുഎസ് കരാറിന്റെ ഭാഗമായി യുക്രൈന് "വൻതോതിൽ" ആയുധങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു.

 റഷ്യയും യുക്രൈനും തമ്മിൽ യുഎസ് മുൻകൈയെടുത്ത് നടത്തിയ വെടിനിർത്തൽ ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ലെന്നതിൽ ട്രംപ് ആവർത്തിച്ച് നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് താൻ “വളരെ നിരാശനാണ്” എന്ന് ട്രംപ് വ്യക്തമാക്കി. പുടിൻ പറയുന്നത് ഒന്നും, ചെയ്യുന്നത് മറ്റൊന്നുമാണ് എന്ന ആരോപണവും ട്രംപ് ഉയർത്തി.

"അവൻ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു — വളരെ സുന്ദരമായി സംസാരിക്കും, പക്ഷേ രാത്രിയിൽ ആളുകളെ ബോംബിട്ട് കൊല്ലും. അത് ഞങ്ങൾക്ക് ഇഷ്ടമല്ല," ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, യു‌ക്രൈനിലേക്ക് പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകൾ അയയ്ക്കും എന്നത് അദ്ദേഹം സ്ഥിരീകരിച്ചു.

US President Donald Trump has warned Russia that it will face "very severe" secondary tariffs, potentially up to 100%, if a ceasefire deal isn't reached with Ukraine within 50 days. Trump emphasized using trade pressure to settle wars and isolate Moscow economically. He urged both Russia and Ukraine to negotiate immediately, warning that failure to do so would result in harsh economic consequences ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  2 days ago