കത്‌വ കൊലപാതകം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ഹരിത സ്പര്‍ശത്തിന്റെ പ്രതിഷേധ ജ്വാല
തിരുവനന്തപുരം: എട്ടു വയസുകാരി കശ്മീരി പെണ്‍കുട്ടിയെ പൊലിസുകാര്‍ കൂട്ട ബലാല്‍സംഘം ചെയ്ത് കൊന്ന കേസിലെ കുറ്റപത്രത്തിലെ ചില വരികള്‍ ഭരണകൂട ഭീകരതയുടെ നേര്‍ ചിത്രമാണെന്ന് ഹരിത സ്പര്‍ശം സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
എട്ടുവയസായ ഒരു പെണ്‍കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി.രï് പൊലിസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്.
ബലാത്സംഗത്തിന് മുന്‍പ് മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി തുടങ്ങിയ കുറ്റപത്ര വരികള്‍ ആര്‍.എസ്.എസ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രത്തിന്റെ തത്വസംഹിതയുടെ ഭീകരമുഖമാണ്.
ഹരിത സ്പര്‍ശം ചെയര്‍മാന്‍ ഷഹീര്‍ ജി. അഹമ്മദ് അധ്യക്ഷനായി. എം. എച്ച്. ഹുമയൂണ്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ ഖരീം, മുനീര്‍ കുരവിള, മുഹമ്മദ് സബാഹ്, അബുബക്കര്‍ ബാലരാമപുരം, മണ്‍സൂര്‍ ഗസ്സാലി, നൗഷാദ് ഷാഹുല്‍, ഷാരുഖാന്‍, സാജിദ് കടയറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."