HOME
DETAILS

കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍; ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി ബഹളം

  
backup
April 14 2018 | 06:04 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8-2

 

കൊണ്ടോട്ടി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി ഭരണ-പ്രതിപക്ഷ ബഹളം. ലൈഫ് മിഷന്‍ പദ്ധതിക്ക് 50 ശതമാനം ഫണ്ട് സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് യു.കെ മമ്മദിശ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പ്രചാരണം നടത്തി നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവാക്കുന്നില്ലെന്നും നഗരസഭ 2.48 കോടി രൂപ വകയിരുത്തേണ്ട ഗതികേടാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം.
നാലു ലക്ഷം രൂപയാണ് ലൈഫ്മിഷന്‍ വഴിയുള്ള ഓരോ വീടുകള്‍ക്കും നല്‍കേണ്ടത്. ഇത് നഗരസഭക്ക് കടുത്ത ബാധ്യത വരുത്തും. നഗരസഭയില്‍ 62 പേര്‍ക്കാണ് ലൈഫ് മിഷന്‍ വഴി വീടിന് പണം നല്‍കേണ്ടത്. ഇതിനുള്ള തുക ഓണ്‍ഫണ്ടായി നല്‍കണമെന്നാണ് നിര്‍ദേശം. പദ്ധതികള്‍ തയാറാക്കിയതിന് ശേഷമുള്ള സര്‍ക്കാര്‍ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കടുത്ത ബാധ്യതവരുത്തും. പി.എം.എ.വൈ പദ്ധതിക്കും ഫണ്ട് നല്‍കുമ്പോഴാണ് നിലവില്‍ ലൈഫ് മിഷനെത്തുന്നത്. ലൈഫ് മിഷന്റെ 50 ശതമാനം തുക സര്‍ക്കാര്‍ നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ തങ്ങള്‍ ലൈഫ് പദ്ധതിക്ക് വേണ്ടി തുക വകയിരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ ബഹളമായി. റോഡിനും മറ്റാവശ്യങ്ങള്‍ക്കും നഗരസഭ ഫണ്ട് ചെലവഴിക്കുന്നുണ്ടെന്നും നഗരസഭയാണ് ലൈഫ് പദ്ധതിക്ക് വേണ്ടി തുക കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷവും വാദിച്ചു.
പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കക്ഷി നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ എസ്.ഡി.പി.ഐ കൗണ്‍സിലര്‍ വി. അബ്ദുല്‍ ഹക്കീമും യോഗം ബഹിഷ്‌കരിച്ചിരുന്നു.
വിവിധ പദ്ധതികള്‍ക്ക് ചെയര്‍മാന്‍ സി.കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.
തെരുവ് വിളക്കുകളുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ പുതുതായി ഒരാളെക്കൂടി നിയമിക്കാന്‍ തീരുമാനിച്ചു.
നെടിയിരുപ്പില്‍ സിനിമ തിയേറ്റര്‍ നിര്‍മാണത്തിനായി നല്‍കിയ അപേക്ഷ മാറ്റിവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago