കിരാലൂര്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി വേണം
വടക്കാഞ്ചേരി: അടച്ച് പൂട്ടിയ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തും, സ്കൂള്‍ സംരക്ഷണ സമിതിയും എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ തലപ്പിള്ളി താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണക്ക് ശേഷമായിരുന്നു മാര്‍ച്ച്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഒരു കിലോ മീറ്ററിനുള്ളില്‍ ഒരു എല്‍.പി സ്കൂള്‍ വേണമെന്ന് നിയമമുണ്ടെന്നും നാല് പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസമാണ് നിഷേധിക്കപ്പെടുന്നതെന്നാണ് പരിഷത്ത് ആരോപണം.
കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യ പാഠ പുസ്തകങ്ങള്‍ എ.ഇ.ഒ സീല്‍ ചെയ്ത മുറിയിലാണ്. ഇത് വിതരണം ചെയ്യാത്തതിലും സമര സമിതി പ്രതിഷേധം രേഖപ്പെടുത്തി. സ്കൂള്‍ സംരക്ഷണ സമിതി ചെയര്മാന് ഹരികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ മണി അധ്യക്ഷനായി. കെ.എസ് സുധീര്‍, ടി.കെ മീരാഭായി, ഡോ. കെ.പ്രദീപ് കുമാര്‍, എം.പി സൂര്യശര്മ്മന്, സി.എം അബ്ദുള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."