ഡോക്ടര്‍മാരുടെ സമരം: രണ്ടാംദിനവും രോഗികള്‍ വലഞ്ഞു
കുറ്റ്യാടി/നാദാപുരം: ഒ.പി സമയം വര്‍ധിപ്പിച്ചതിനെതിരേ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗികള്‍ വലഞ്ഞു. ഒ.പി വിഭാഗം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരാണ് രാവിലെ മുതല്‍ രോഗികളെ പരിശോധിച്ചത്. രാവിലെ മുതല്‍ ഉച്ചവരെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇതിനിടെ നിരവധി അപകട സംബന്ധമായ കേസുകള്‍ എത്തിയത് ഒ.പി വിഭാഗത്തിലുള്ളവരുടെ ദുരിതം ഇരട്ടിപ്പിച്ചു. രാവിലെ മുതല്‍ ഇരുപതോളം അപകട കേസുകളാണ് ആശുപത്രിയിലെത്തിയത്. ഇതില്‍ കൂടുതലും ബൈക്ക് അപകടങ്ങളായിരുന്നു. പരിധിയില്‍ കവിഞ്ഞുള്ള പരിശോധന ഡോക്ടര്‍മാര്‍ക്കും പ്രയാസം സൃഷ്ടിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഒ.പി പ്രവര്‍ത്തനം നിശ്ചലമായി. നിത്യവും ആറു ഡോക്ടറാണ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒരാള്‍ പോലുംഇന്നലെ ഒ.പിയില്‍ ഹാജരായില്ല.
അത്യാഹിത വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയത് പരിധിവരെ ആശ്വാസമായി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഫാര്‍മസിയുടെ പ്രവര്‍ത്തനം സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ മരുന്ന് വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."