ഇ.എസ്.എ: കരടു വിജ്ഞാപനം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഗൂഢാലോചന: യു.ഡി.എഫ്
തൊടുപുഴ: ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഒഴിവാക്കി കേരളത്തിലെ ഇ എസ് എയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് യു പി എ സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനം അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാരും, കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ എസ് അശോകനും കണ്‍വീനര്‍ റ്റി എം സലീമും ആരോപിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ഇ എസ് എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ് ആണെന്ന തടസ്സവാദത്തിന് യാതൊരു പ്രസക്തിയുമില്ല. യു.പി എ സര്‍ക്കാര്‍ പുറപ്പെടുവിച്ച 10-03-2014-ലെ കരട് വിജ്ഞാപനം കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ 04-09-2015ലും, 27-02-2017ലും പുതുക്കിയിട്ടുണ്ട്. പുതുക്കിയ വിജ്ഞാപനത്തിന്റെ കാലാവധി ഇനിയും കഴിഞ്ഞിട്ടുമില്ല. കരട് വിജ്ഞാപനം രണ്ടു വട്ടം പുതുക്കിയപ്പോഴും ഇല്ലാത്ത തര്‍ക്കം ഇപ്പോള്‍ ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്. കേരളം ഒഴിച്ചുള്ള മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ ഇ എസ് എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജാണെന്ന് അംഗീകരിച്ചിട്ടുണ്ട് എന്ന വാദത്തിനും പ്രസക്തിയില്ല. കേരളത്തിലെ ആവാസ വ്യവസ്ഥയും മറ്റു സംസ്ഥാനങ്ങളിലെ ആവാസ വ്യവസ്ഥയും തികച്ചും വ്യത്യസ്ഥമാണ്. വനഭൂമി മാത്രമായി ഇ എസ് എയുടെ പരിധി പുനര്‍ നിര്‍ണ്ണയിക്കണം എന്ന് തന്നെയാണ് യു ഡി എഫിന്റെ എക്കാലത്തേയും ഉറച്ച നിലപാട്.
ഇ എസ് എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ് ആണെന്ന ശുപാര്‍ശ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നു ബി ജെ പിയും, ഇ എസ് എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ് ആണെന്ന ശുപാര്‍ശ റദ്ദാക്കാന്‍ എന്തു നടപടിയാണ് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളെതെന്ന് ഇടതു മുന്നണിയും വ്യക്തമാക്കണമെന്നും യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."