കുടിവെളള ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 9.05 കോടി
കാവശ്ശേരി: കുടിവെളള ക്ഷാമം പരിഹരിക്കാന്‍ രൂപം നല്കിയ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 9.05 കോടി രൂപ അനുവദിച്ചുവെന്ന് പി.കെ.ബിജു.എം.പി അറിയിച്ചു. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുകയനുവദിച്ച കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ മുതലകുളം എസ്.സി കോളനി കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. മുതലകുളം എസ്സി കോളനി കുടിവെളള പദ്ധതിക്കായി ആറുലക്ഷം രൂപയാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എം.പി അനുവദിച്ചത്.
പദ്ധതിയില്‍ നിന്നും അമ്പതോളം പട്ടികജാതി കുടുബംങ്ങള്‍ക്ക് കുടിവെളളം ലഭിക്കും.പതിനെട്ടായിരം ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കില്‍ നിന്നും നൂറ്റിനാല്‍പ്പത് മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നിലവിലുളള കുടിവെളള പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണ് പദ്ധതിയില്‍ നടപ്പിലാക്കിയിട്ടുളളത്. ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി. അസി.എന്‍ജിനീയര്‍ ശ്രീപ്രിയ റിപ്പോര്‍ട്ടവതരിപ്പിച്ചു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഭാമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാകുമാരി, വൈസ് പ്രസിഡന്റ് കെ.ചന്ദ്രന്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സുഭദ്ര.ആര്, സി.രമേഷ്കുമാര്‍, വി.കുഞ്ഞിരാമന് മാസ്റ്റര്‍, കെ.കണ്ണന്, പി.എന്‍.തങ്കമണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."