വയല്‍ക്കിളി സമരത്തെ പിന്തുണക്കും: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തിവരുന്ന സമരം എല്ലാ അര്‍ഥത്തിലും ഐതിഹാസികമാണെന്നും സമരത്തോട് ഐക്യപ്പെടേണ്ടതാണെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. സ്വന്തം കൃഷിഭൂമി നിലനിര്‍ത്താനുള്ള സമരത്തെ മറ്റ് രാഷ്ട്രീയവിഷയങ്ങള്‍ മാറ്റിവച്ച് പിന്തുണക്കേണ്ടതാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ പാരിഷ്ഹാളില്‍ ഇന്‍ഫാം കണ്ണൂര്‍ ജില്ലാതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ തങ്ങളുടെ കൂട്ടായ്മയുടെ ബലം വര്‍ധിപ്പിക്കുകയും ഏകവിള കൃഷിയില്‍ നിന്ന് ബഹുവിള കൃഷിയിലേക്ക് മാറുകയും ചെയ്യണം. ഇതിലൂടെ മാത്രമേ അതിജീവനത്തിന്റെ പാത കണ്ടെത്താനാവൂയെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു. ഇന്‍ഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി അധ്യക്ഷനായി. ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് കാവനാടിയില്‍, ഫാ. ഏബ്രഹാം പോണാട്ട്, ഫാ. മാത്യു പുള്ളോലിക്കല്‍, സ്കറിയ കളപ്പുര സംസാരിച്ചു. ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."