കടന്നുകിട്ടിയാല്‍ 'ഭാഗ്യം'
പാപ്പിനിശ്ശേരി: വര്‍ഷങ്ങളായി പണി തീരാത്ത പാപ്പിനിശ്ശേരി,പിലാത്തറ കെ.എസ്.ടി.പി. റോഡരികിലെ ഓവുചാലുകളുടെ പ്രവൃത്തിസ്തംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു.
പല സ്ഥലത്തും പാതിവഴിയില്‍ പണി നിറുത്തിയതിനെ തുടര്‍ന്ന് റോഡരികില്‍ വന്‍ ദുരിതമാണ്അനുഭവപ്പെടുന്നത്. പാപ്പിനി ശ്ശേരി ഹാജി റോഡിനും ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനും ഇടയില്‍ കടകളും മാര്‍ക്കറ്റും റോഡില്‍ നിന്നും രണ്ടരയടിയോളം താഴ്ചയിലാണ് കിടക്കുന്നത്. ഇത് കാരണം വിവിധാവശ്യങ്ങള്‍ക്ക് എത്തുന്ന വയോ ജനങ്ങളും കുട്ടികളും അടക്കമുള്ളവരാണ് ദുരിതത്തിലായത്.ഇത് കൂടാതെ ഓവുചാല്‍ നിര്‍മാണം അനിശ്ചിതമായി നീണ്ടാല്‍ മഴക്കാലത്ത് വെള്ളം കടകളിലും മാര്‍ക്കറ്റിലും കയറുമെന്നാണ് വ്യാപാരികള്‍ ആശങ്കപ്പെടുന്നത്. ഓവുചാലുകള്‍ നിര്‍മിക്കേണ്ട ഭാഗത്ത വൈദ്യുത തൂണുകളും മാറ്റി സ്ഥാപി ക്കുന്നതിനും ഇനിയും നടപടികളുണ്ടാക്കാത്തതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."