HOME
DETAILS
MAL
ദമ്മാമില്‍ പട്ടാമ്പി സ്വദേശി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു
backup
April 15 2018 | 16:04 PM
പട്ടാമ്പി: ദമ്മാമിലെ സഊദി ഗള്‍ഫ് എയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി ആനക്കര ചുള്ളിപ്പറബില് മൈതീന്കുട്ടിയുടെ മകന് യൂസഫ് ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് വച്ച് മരണപ്പെട്ടു. നാട്ടില്‍ നിന്ന് ഭാര്യയും ദമ്മാമ്മിലുള്ള സുഹൃത്തുക്കളും ഇന്ന് പകല്‍ പലവട്ടം മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെതുടര്ന്നുള്ള അന്വേഷണത്തിലാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറിയുമ്മ മാതാവും ഹസീന ഭാര്യയുമാണ്. ഒരു മകളുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട നടപടികള്‍ക്ക് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റി നേതൃത്വം ഇടപെട്ടു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."