അങ്കമാലി വെടിക്കെട്ട്് അപകടം: ആഘാതത്തില്‍ നിന്നും മുക്തരാകാതെ മെല്‍ജോയും ജെഫിനും
അങ്കമാലി: മാമ്പറ വെടിക്കെട്ട്് അപകടത്തിന്റെ ആഘാതത്തില്‍ നിന്നും മെല്‍ജോ പൗലോസും ജെഫിന് ജോസും ഇതുവരെ മുക്തരായിട്ടില്ല. ആശുപത്രി കിടക്കയില്‍ കഴിയുമ്പോഴും ഇവരുടെ നെഞ്ചില്‍ വെടിക്കെട്ട് അപകടത്തിന്റെ ഭയാനക ചിത്രമാണ് തെളിയുന്നത്.
അതുകൊണ്ടു തന്നെ ശരീരത്തിന്റെ വിറയല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന സൈമണ്‍ അഗ്നിക്കിരയായി എന്നതും അവര്ക്ക്് ഉള്ക്കെള്ളാനാകുന്നില്ല.
അപകടം നടക്കുമ്പോള്‍ ക്ലബിന്റെ ഒരു മൂലയിരിക്കുകയായിരുന്നു മെല്‍ജോ. കെട്ടിടത്തിലേയ്ക്ക്് തീ പടര്‍ന്നതോടെ റോഡിലേയ്ക്ക്് എടുത്തുചാടി. ഇതിനിടയില്‍ ഒരു യുവാവ് ഓട്ടത്തിനിടെ തന്റെ ദേഹത്ത് വന്ന്് വീണതായും മെല്‍ജോ ഓര്‍ക്കുന്നു. റോഡില്‍ വീണതിനാലാണ് മെല്ജോയ്ക്ക്് പെള്ളലേറ്റത്. എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയപ്പോഴേയ്ക്കും ശരീരത്തിലേയ്ക്ക്് തീയാളുകയായിരുന്നു. പൊള്ളലേറ്റ് ഇടതുകൈയുടെ തൊലി മുഴുവനും പോയി.
ഇരുകാലുകള്‍ക്കും മുഖത്തിനും പരുക്കുണ്ട്. ഇടതുകണ്ണ്് നീര് വന്ന്് മൂടിയ അവസ്ഥയിലാണ്. മെല്ജോയ്ക്ക്് പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജെഫിന് ജോസിന്റെ രണ്ട്് കാല്‍പാദത്തിനും ഇടത് കൈയ്ക്കും ചെവിയ്ക്കും പരിക്കുണ്ട്. ഇരുവരും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."