HOME
DETAILS
MAL
പുത്തനത്താണിയില്‍ വന്‍ പ്രതിഷേധ റാലി
backup
April 17 2018 | 05:04 AM
പുത്തനത്താണി: കാശ്മീരിലെ കത്വ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പുത്തനത്താണിയില്‍ വന്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടന്നു. വളാഞ്ചേരി റോഡില്‍നിന്നു ആരംഭിച്ച് എന്‍.എച്ച് ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധ പൊതുയോഗം സാഹിത്യകാരന് പി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പുത്തനത്താണി മഹല്ല് ടി.പി ബാപ്പുട്ടി ഹാജി അധ്യക്ഷനായി. കെ. കോമു, സുലൈമാന്‍ മേല്പത്തൂര്, എം.കെ സകരിയ, വി.പി ഉസ്മാന് ഹാജി സംസാരിച്ചു. എം. സാഹിര്‍, കെ. ജാഫര്‍ ഹാജി, എം. സിറാജ്, ബീരാന് ഹാജി, എം.കെ ഖാലിദ്, പി. ഹാരിസ്, കെ. സലാം, കെ. ഇല്യാസ്, എ.പി അഷറഫ്, എ.പി സകരിയ്യ, കെ. യൂനുസ്, കെ. റഊഫ്, ഹൈദര്‍ അലി മാസ്റ്റര്‍, പി. ഇബ്രാഹീം, അസീബ്, പി. റാഫി, എ.പി മുസ്തഫ, നസ്റുദ്ദീന്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."