HOME
DETAILS

യഹൂദ സ്മാരകങ്ങളുടെ സംരക്ഷണം: ആശങ്കകള്‍ പരിഹരിക്കുന്നതിന് മന്ത്രി ഐസക് മാളയിലേക്ക്

  
backup
April 17 2018 | 08:04 AM

%e0%b4%af%e0%b4%b9%e0%b5%82%e0%b4%a6-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d

 

മാള: മാളയിലെ യഹൂദ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണ നടപടികളുമായി ബന്ധപ്പെട്ടു നാട്ടുകാര്‍ക്കിടയിലുണ്ടായ ആശങ്കകള്‍ അവസാനിപ്പിക്കുന്നതിനായി സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് മാളയിലേക്ക്. നാട്ടുകാര്‍ ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി നധമന്ത്രി പങ്കെടുക്കുന്ന ഒരു തുറന്ന സംവാദം സംഘടിപ്പിക്കുന്നും മാള ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് ടി.പി രവിന്ദ്രന്‍ പറഞ്ഞു.
മാളയിലെ യഹൂദ ശ്മശാനവും നിലവിലുള്ള കെ. കരുണാകരന്‍ സ്റ്റേഡിയവും സംരക്ഷിക്കുമെന്നും ടൗണ്‍ റോഡില്‍ നിന്നും യഹൂദ പള്ളിക്ക് പ്രവേശന കവാടം ഒരുക്കാന്‍ കച്ചവടക്കാരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കില്ലയെന്നും മാള പഞ്ചായത്ത് എല്‍.ഡി.എഫ് കണ്‍വീനറും മുന്‍ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി.പി രവീന്ദ്രന്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ കായിക പരിപാടികള്‍ക്കായി കളിക്കളം വിട്ടുകിട്ടാന്‍ അലഞ്ഞ അനുഭവമുണ്ടെന്നും ഗ്രാമപഞ്ചായത്തിന്റെ കൈവശമിരിക്കുന്ന കളിസ്ഥലവും സ്റ്റേഡിയവും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
എ.കെ ചന്ദ്രന്‍ എം.എല്‍ എ ആയിരിക്കുമ്പോഴാണ് സ്‌റ്റേഡിയത്തിന് പണം ആദ്യം അനുവദിച്ചത്. കെ. കരുണാകരന്റെ പേര് സ്റ്റേഡിയത്തിന് നിര്‍ദേശിച്ചതും അദ്ദേഹമാണ്. സ്റ്റേഡിയത്തിന് നിലവിലുണ്ടായിരുന്ന നെഹറുവിന്റെ പേര് നിലനിറുത്തണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അന്നത്തെ എം.എല്‍.എയുടെ നിര്‍ദേശം സ്വീകരിക്കുകയായിരുന്നെന്നും ടി.പി രവീന്ദ്രന്‍ പറഞ്ഞു. ശ്മശാനത്തിന്റെ ഒരിഞ്ചു ഭുമി പോലും നഷ്ടപ്പെടുത്താതെ പൗരാണികത നിലനിര്‍ത്തി കൊണ്ടു തന്നെ ചുറ്റുമതില്‍ കെട്ടി പുന്തോട്ടങ്ങളും ഇരിപ്പിടങ്ങളും നിര്‍മിക്കുകയല്ലാതെ ശ്മശാനം കച്ചവടകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ല.
നിലവിലുള്ള കളിസ്ഥലവും ഇന്‍ഡോര്‍ സ്റ്റേഡിയവും ജനങ്ങള്‍ക്ക് ഉപകാരപ്രധമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വരും തലമുറയുടെ സ്വപ്നങ്ങളാണ് അവിടെ നടപ്പിലാകാന്‍ പോകുന്നത്.കോടതി തര്‍ക്കങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കും. മാള ടൗണ്‍ റോഡ് വികസത്തിനായി കച്ചവട സ്ഥാപനത്തിന്റെ ഭൂരിഭാഗവും വിട്ടുനല്‍കിയ കച്ചവടക്കാരെ യഹൂദ സിനഗോഗിലേക്ക് ടൗണില്‍ നിന്നും പ്രവേശന കവാടം ഒരുക്കുവാനായി കുടിയൊഴിപ്പിക്കില്ല. മാള ടൗണില്‍ നിന്ന് യഹൂദ സിനഗോഗിലേക്കുള്ള റോഡ് പൂര്‍ണമായി കട്ട വിരിച്ച് സൗന്ദര്യവല്‍കരണം നടത്തും. അതിനായി പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.
വൈരാഗ്യപരമായ ഒരു തീരുമാനങ്ങളും പാര്‍ട്ടി കൈക്കൊള്ളില്ല. തര്‍ക്കങ്ങള്‍ നിലനിന്നപ്പോഴും വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലും പദ്ധതി വിഹിതം 100 ശതമാനം തുകയും ചിലവഴിച്ച പഞ്ചായത്താണ് മാളയെന്നും അതുകൊണ്ട് യഹൂദ സിനഗോഗ് ശ്മശാന വിഷയം രമ്യമായി പരിഹരിക്കുമെന്നും ടി.പി പറഞ്ഞു. പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ കൂടി ആലോചനക ളില്ലാതെ എടുത്ത ചില തീരുമാനങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ശ്മശാനവും സിനഗോഗും സംരക്ഷിത സ്മാരകങ്ങായി പ്രഖ്യാപിക്കുക മാത്രമാണ് പുരാവസ്തു വകുപ്പു ചെയ്തിട്ടുള്ളതെന്നും മുസരീസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാരകങ്ങളുടെ പൗരാണികത നിലനിര്‍ത്തി കൊണ്ടുതന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago