അണികള്‍ക്ക് സദ്ബുദ്ധിയുണ്ടാകാന് മോദി ഉപവസിക്കണം'
തൃശൂര്‍: പാര്‍ലമെന്റ് സ്തംഭിച്ചതിന് എതിരെയല്ല തങ്ങളുടെ അണികള്‍ക്ക് സദ്ബുദ്ധിയുണ്ടാകാനാണ് മോദിയും അമിത് ഷായും ഉപവസിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. അനുയായികള്‍ നടത്തുന്ന ക്രൂരതയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തോട് ക്ഷമാപണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേട്ടക്കാരെ രക്ഷിക്കാന്‍ സഹായിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാറും ചെയ്യുന്നത്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകക്കെതിരേ പോലും വധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും നാളെ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ എല്ലാ ബൂത്തുകളിലും കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ ജ്വാല തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."