റിസോര്‍ട്ട് മാഫിയ പട്ടയഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ദമ്പതികളുടെ ആരോപണം
തൊടുപുഴ: റിസോര്‍ട്ട് മാഫിയ പൊലിസിനെയും ഉന്നത ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ച് പട്ടയഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ദമ്പതികളുടെ ആരോപണം. കള്ളക്കേസ് എടുപ്പിച്ചും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന റിസോര്‍ട്ട് മാഫിയയില്‍ നിന്ന് രക്ഷതേടി സ്ഥലം എം.എല്‍.എയെയും പൊലിസ് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഇവര്‍ റിസോര്‍ട്ട് മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണ്. ഉപ്പുതറ പതിയില്‍ കുര്യനും ഭാര്യ മിനിയും വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയുടേതെന്ന വ്യാജേന വാഗമണ്‍ പൊലിസിനെ ഉപയോഗിച്ച് സ്റ്റേഷനില്‍ വിളിച്ചു വരുത്തി കള്ളക്കേസില്‍ പെടുത്താന്‍ ശ്രമിച്ചതായും കുര്യന്‍ പറഞ്ഞു.
കടുത്തുരുത്തി സ്വദേശിയാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തില്‍ പൊലിസ് സഹായത്തോടെ തങ്ങളെ ഉപദ്രവിക്കുന്നതെന്ന് കുര്യന്‍ പറയുന്നു. വസ്തുവില്‍ അതിക്രമിച്ചു കയറരുതെന്ന് കോടതി ഉത്തരവുണ്ടായിട്ടും ഇവര്‍ പുരയിടത്തിലെ കൃഷി നശിപ്പിക്കുകയും തടികള്‍ വെട്ടി മാറ്റുകയും ചെയ്തു. പുരയിടത്തില്‍ നിന്ന് മരങ്ങള്‍ മോഷ്ടിച്ചതിന് വാഗമണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഭാര്യ പരാതി നല്‍കി. അതിന്റെ കോപ്പി ഇ.എസ്. ബിജിമോള്‍ എം.എല്‍.എയ്ക്കും നല്‍കി. എന്നാല്‍ എം.എല്‍.എ ഭൂമാഫിയക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് കുര്യന്‍ പറയുന്നു. ഇതു സംബന്ധിച്ച് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഭൂമി കൈയേറിയവര്‍ പട്ടയവസ്തുവില്‍ താത്കാലികമായുണ്ടാക്കിയ ഷെഡില്‍ പൊലീസ് സഹായത്തോടെ കള്ള് ഷാപ്പ് നടത്തുകയാണെന്നും ഗുണ്ടാ ആക്രമണം ഭയന്ന് പുളിങ്കട്ടയില്‍ നിന്ന് മാറി ഉപ്പുതറയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.
2014 ജൂലായ് വരെ വാഗമണ്‍ വില്ലേജിലെ പുളിങ്കട്ട ഭാഗത്താണ് കുര്യനും കുടുംബവും താമസിച്ചിരുന്നത്. 2010ല്‍ ഒരു കര്‍ഷക കൂട്ടായ്മ ഉണ്ടാക്കുകയും ഈ മേഖലയിലെ പട്ടയ പ്രശ്‌നത്തെപ്പറ്റിയും റിസോര്‍ട്ട് മാഫിയകളുടെ അതിക്രമങ്ങള്‍ക്കും എതിരായി വിവിധ സ്ഥലങ്ങളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്നു മുതല്‍ ഭൂമാഫിയയുടെ ഭീഷണി ഉയര്‍ന്നിരുന്നു. ആദ്യം ഭാര്യയുടെ പേരിലുള്ള വാഗമണ്‍ വില്ലേജില്‍പ്പെട്ട വസ്തുവില്‍ പൊലീസുകാരെ കൂട്ടിയെത്തി വേലിയും കാവല്‍പ്പുരയും നശിപ്പിക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. ഈ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുര്യന്‍ പറഞ്ഞു.
അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും പതിയില്‍ കുര്യനെ എല്ലാവര്‍ക്കും അറിയാമെന്നും പൊലിസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയമെന്നും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."