അപകടങ്ങള്‍ നിത്യസംഭവമായി കരുതക്കാട്
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ കരുതക്കാട് മേഖല അപകടങ്ങളുടെ തുരുത്താകുമ്പോഴും ഒന്നും ചെയ്യാതെ അധികൃതര്‍. മേഖലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും, വാഹനങ്ങളുടെ അമിതവേഗതയും അപകടം ക്ഷണിച്ച് വരുത്തുമ്പോള്‍ ഇതിന് പരിഹാരം കാണാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് പോലും ചര്‍ച്ച നടക്കുന്നില്ല. അപകടങ്ങളും, മരണങ്ങളും കണ്ട് വിറങ്ങലി ച്ച് നില്‍ക്കുകയാണ് പാതയോരത്ത് താമസിക്കുന്നവര്‍. അപകടമില്ലാത്ത ഒരു ദിനം പോലും ഇല്ല എന്നതാണ് സ്ഥിതി. ദിനംപ്രതി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ക്കുന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു.
മേഖലയില്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. എന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്യുക എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയില്‍ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് ചേലക്കര സ്വീേശിയായ യുവാവ് മരിച്ചതാണ് അപകട പരമ്പര യിലെ ഒടുവിലത്തെ ദുരന്തം. ഇന്നലെ രജിസ്‌ട്രേഷന്‍ പോലും കഴിയാത്ത കാര്‍ കടയിലേക്ക് ഓടി കയറി.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാസറിന്റെ വീടിനോട് ചേര്‍ന്ന കടമുറിയിലേക്കാണ് കാര്‍ ഓടിക്കയറിയത്. കാറിന്റെ എയര്‍ ബാഗ് തുറന്നതും, അപകടം നടക്കുമ്പോള്‍ പൂട്ടിയിട്ട കടയുടെ സമീപം ആരുമുണ്ടായിരുന്നില്ല എന്നതിനാലുമാണ് ദുരന്തം ഒഴിവായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."