മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും കൃത്രിമോപഗ്രങ്ങളും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസം.
മുഖ്യമന്ത്രിക്ക് പിന്തുണയുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് രംഗത്തെത്തി. ദിവ്യദൃഷ്ടി, പുഷ്പക രഥം തുടങ്ങി പുരാണേതിഹാസങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ പിന്തുണ നല്‍കിയത്.
അതേസമയം തന്നെ പരിഹസിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നാണ് പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ട് ബിപ്ലബ് കുമാര്‍ പ്രതികരിച്ചത്. ഇത്തരക്കാര്‍ക്ക് ഇക്കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വസിക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരുടെ വിശ്വാസത്തെ തടസപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും കൃത്രിമോപഗ്രങ്ങളും ഉണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."