ഹജ്ജ് വളന്റിയര്‍: ഇത്തവണ 53 പേര്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് പോകുന്ന ഹജ്ജ് വളന്റിയര്‍മാരില്‍(ഖാദിമുല്‍ ഹുജ്ജാജ്)ഇത്തവണ വനിതയുള്‍പ്പടെ 53 പേര്.
കഴിഞ്ഞ എഴിനും എട്ടിനും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന അഭിമുഖത്തില്‍ നിന്നാണ് വനിത ഉള്‍പ്പടെ 53 പേരെ കണ്ടെത്തിയത്. ഏഴുപേരെ വെയിറ്റിങ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ യാത്ര അവസാന നിമിഷം റദ്ദായാല്‍ പകരം വെയിറ്റിങ് ലിസറ്റില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കും. അഭിമുഖത്തില്‍ കണ്ടെത്തിയ 60 പേരും 22ന് മുംബൈയില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ വളന്റിയര്‍മാരുടെ യോഗത്തില്‍ സംബന്ധിക്കും.
ഹജ്ജ് വേളയില്‍ മക്കയിലും, മദീനയിലും തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനാണ് വളന്റിയര്‍മാരെ അയക്കുന്നത്. ഇവരുടെ ചെലവ് സര്‍ക്കാറും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമാണ് വഹിക്കുന്നത്.
200 തീര്‍ഥാടകര്‍ക്ക് ഒരുവളന്റിയര്‍ എന്ന മാനദണ്ഡത്തിലാണ് ഖാദിമുല്‍ ഹുജ്ജാജിനെ തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."