HOME
DETAILS

കൊടും വരള്‍ച്ചയിലും കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നന്നാക്കാന്‍ നടപടിയില്ല

  
backup
April 18 2018 | 22:04 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf


പുല്‍പ്പള്ളി: ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ജല ക്ഷാമം നേരിടുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിട്ടും നന്നാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍ നിസംഗത കാണിക്കുന്നതായി പരാതി.
പുല്‍പ്പള്ളി പഞ്ചായത്തിലെ മിക്ക വയലുകളില്‍ പോലും വെള്ളം വറ്റുകയും വയലുകള്‍ ജലക്ഷാമത്താല്‍ വരണ്ടുണങ്ങിയിട്ടും പോലും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല.
മീന്‍ വളര്‍ത്തികൊണ്ടിരുന്ന കുളങ്ങള്‍ വറ്റി വരണ്ട് ഉണങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ആഴ്ചകളോളമായിട്ടും അധികൃതര്‍ കണ്ടില്ലന്ന് നടിക്കുന്നത്.
ചുണ്ടക്കൊല്ലി, അമ്പലക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായി ഒഴുകിയിട്ടും അറ്റകുറ്റ പണികള്‍ നടത്താന്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദിവസങ്ങളായി ഈ മേഖലയില്‍ കുടിവെള്ളവും ലഭ്യമല്ലാതിരിക്കുയാണ്.
പുല്‍പ്പള്ളി പഞ്ചായത്തിലെ കുടിവെള്ള വിതരണം ജലനിധിയെ ഏല്‍പ്പിച്ചതോടെ പൈപ്പുകളുടെ തകരാറുകള്‍ പരിഹരിക്കേണ്ടത് ജലനിധി അധികൃതരുടെ ഉത്തരവാദിത്വമാണെന്നും വാട്ടര്‍ അതോറിറ്റിക്ക് പുല്‍പ്പള്ളിയിലെ ടൗണിലെ ടാങ്കില്‍ കുടിവെള്ളം എത്തിക്കുക മാത്രമാണ് ചുമതലയുള്ളതെന്നുമാണ് അധികൃതര്‍ പറയുന്നത്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുല്‍പ്പള്ളി പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയായിട്ടും തകരാറുകള്‍ പരിഹരിക്കുന്നതിനോ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനോ നടപടിയില്ലാത്തത് ഉപഭോക്താക്കളെ വലക്കുകയാണ്.
ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
രൂക്ഷമായ വരള്‍ച്ച മൂലം കിണറുകളിലും കുഴല്‍കിണറുകളിലും വെള്ളം വറ്റിയതോടെ കബനി കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്.
പൈപ്പുകള്‍ തകരാറിലാകുന്നതും മൂലം സ്വകാര്യ വാഹനങ്ങളില്‍ നിന്ന് വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ജലവിതരണ സംവിധാനം സുഗമമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago