ഹര്‍ത്താലിനു പിന്നില്‍ ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തിരൂര്‍: കത്വ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സര്‍ക്കാര്‍ അന്വേഷണം പുറത്തുകൊണ്ടുവരണമെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. താനൂരില്‍ അക്രമിക്കപ്പെട്ട കെ.ആര് ബേക്കറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണം അഴിച്ചുവിട്ടത് ക്രൂരന്മാരാണ്. ജില്ലയ്ക്കു ചീത്തപ്പേരുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടന്നത്. മതസൗഹാര്‍ദത്തിനു പേരുകേട്ട മലപ്പുറത്തെ അപമാനിക്കാനുള്ള ശ്രമമാണ് സംഭവങ്ങള്‍ക്കു പിന്നില്‍. സാമൂഹ്യമാധ്യമങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ ലീഗ് പിന്തുണച്ചിട്ടില്ല. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഹര്‍ത്താലിനെതിരേ നേരത്തേതന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ലീഗെന്നും ബാബരി മസ്ജിദ് തകര്‍ത്ത സമയത്തു പാര്‍ട്ടി സ്വീകരിച്ച സമീപനം പ്രശംസിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങള്‍ അന്നെടുത്ത നിലപാടാണ് ഇപ്പോഴും തുടരുന്നതെന്നും അതിനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തിനു മറുപടിയായി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്റഹിമാന് രണ്ടത്താണി, എം.പി അഷ്റഫ്, സി.കെ.എം ബാപ്പു ഹാജി, സി.കെ.എ റസാഖ്, ടി.വി കുഞ്ഞാന് ബാവ ഹാജി, പി. അലി, റഷീദ് മോര്യ എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.
നേരത്തെ, ഹര്‍ത്താല്‍ വിഷയത്തില്‍ ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്തു നടത്തിയപോലുള്ള ആഹ്വാനങ്ങള്‍ ഇക്കാര്യത്തില്‍ കണ്ടില്ലെന്നായിരുന്നു ജലീലിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."